ദീപ റ്റി മോഹന്‍
സ്ത്രീകള്‍ക്ക് എതിരെയുള്ള ആക്രമണം ദിനംപ്രതി വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു. പലയിടങ്ങളില്‍ വച്ചാണ് സ്ത്രീകള്‍ അതിക്രമം നേരിടുന്നത് . ബലാത്സംഗം, ഭര്‍തൃഗൃഹത്തില്‍ നിന്നും ഉണ്ടാകുന്ന പീഡനങ്ങള്‍ ,സ്ത്രീധനപീഡനം, തുടങ്ങി തൊഴിലിടങ്ങളില്‍ പോലും സ്ത്രീകള്‍ നേരിടേണ്ടി വരുന്ന മാനസികവും ശാരീരികവുമായുള്ള പീഡനങ്ങള്‍ .വളരെ ഭയത്തോടെയാകാം ഇത്തരം മേഖലകളില്‍ അവര്‍ എത്തുന്നത് .ചിലരുടെ ദൃഷ്ടിയില്‍ സ്ത്രീയെന്നും ഉപഭോഗവസ്തുവെന്ന കാഴ്ചപ്പാടാകാം ഇതിനുപിന്നില്‍. സ്ത്രീകളെ ബഹുമാനിക്കുക എന്നത് നമ്മുടെ സംസ്കാരത്തിന്‍റെ ഭാഗമാണ് .ഏതൊരു സ്ത്രീയിലും അമ്മ, സഹോദരി അല്ലങ്കില്‍ നല്ലൊരു സുഹൃത്തായി കാണുക.നമ്മുടെ ജീവിതത്തിലേക്ക് കടന്നു വരുന്നവരെ മാത്രം ഭാര്യ ,(പ്രണയിനി ) യായി കാണുക .
സ്ത്രീകളെ സംരക്ഷിക്കാനുള്ള നിയമങ്ങള്‍ നിലവിലുണ്ടെങ്കിലും അത് പ്രാവര്‍ത്തികമാക്കാന്‍ ഉണ്ടാകുന്ന ശിക്ഷയുടെ പോരാഴ്മയും കുറ്റകൃത്യങ്ങള്‍പെരുകാന്‍ കാരണമായിട്ടുണ്ട് . സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾക്ക് നമ്മുടെ മാധ്യമങ്ങളും സമൂഹവും നൽകുന്ന പ്രാധാന്യം പിന്നീട് നഷ്ടപ്പെടുകയും, ആ സംഭവത്തിന് എന്ത് സംഭവിച്ചുവെന്നു പിന്നീട് ആരും തിരിഞ്ഞു നോക്കുന്നില്ല ,അവിടെ വീണ്ടും ഒറ്റപ്പെടുന്നത് ഇരയാണ് .പിന്നീട് പ്രതിയുടെ ഭാഗത്തുനിന്നുമുണ്ടാകുന്ന ഭീഷണികള്‍ ,കോടതി നടപടികളുടെ കാലതാമസമെല്ലാം സ്ത്രീയുടെ പ്രതീക്ഷയെ മങ്ങലേല്‍പ്പിക്കുന്നു. അപമാന ഭയമോര്‍ത്ത് പുറംലോകമറിയാതെ എല്ലാം സഹിച്ചുജീവിക്കുന്നവരും നിരവധി.
നിരത്തിലും ,തൊഴിലിടങ്ങളിലും മാത്രമല്ല ,സൈബര്‍ലോകത്തിലുമുണ്ട് സ്ത്രീയുടെ മാനത്തിനു വില പറയാന്‍ തയ്യാറായ ക്രിമിനല്‍സ്.സ്ത്രീയുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്തു അവളുടെ മുന്നിലെത്തി പണത്തിനായി ഭീഷണിപ്പെടുത്തിയും മറ്റു പല രീതിയിലും പീഡിപ്പിച്ച് പണം സമ്പാദിക്കുന്നു .പുറത്തു പറയാന്‍ ധൈര്യമില്ലാതെ വിഷാദരോഗങ്ങള്‍ക്ക് അടിമകളാകുന്നതോടൊപ്പം ചിലര്‍ നിസ്സഹായരായി ആത്മഹത്യ ചെയ്യേണ്ടി വരുന്നു .ശക്തമായ നിയമസംവിധാനങ്ങള്‍ ഉള്ള ഒരുനാട്ടിലാണ് നാമിന്നു ജീവിക്കുന്നത്. സ്വാധീനമുണ്ടെങ്കില്‍ കേസില്‍നിന്നും രക്ഷപ്പെടാനാവുന്ന സാഹചര്യം ഇതെല്ലം ഇത്തരം സംഭവങ്ങള്‍ വീണ്ടും ആവര്‍ത്തിക്കപ്പെടുന്നതോടൊപ്പം സ്ത്രീയുടെ അഭിമാനത്തെയാണ് ഈ വക പ്രവര്‍ത്തികളിലൂടെ അധിക്ഷേപിക്കുന്നത് .ആണ്‍കുട്ടികള്‍ക്ക് വീട്ടില്‍ നിന്നുതന്നെ സ്ത്രീകളെ ബഹിമാനിക്കണമെന്ന കാഴ്ചപ്പാട് വളര്‍ത്തിയെടുക്കാന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കണം .
സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷിതത്തിനായി ആരംഭിച്ച പിങ്ക് പോലീസിന്‍റെ പ്രവര്‍ത്തനം എല്ലാ ജില്ലകളിലും പ്രവര്‍ത്തികമായിട്ടില്ല. സ്ത്രീകളുടെ ആത്മവിശ്വാസമുയര്‍ത്താനും ,പ്രതിരോധമുറകള്‍ പരിശീലിപ്പിക്കാനും തുടങ്ങിയ ജനമൈത്രിസുരക്ഷാപദ്ധതികള്‍ എല്ലാം മന്ദഗതിയിലാണ്. സ്ത്രീകള്‍ അവര്‍ക്കുനേരെ ഉണ്ടാകുന്ന അതിക്രമങ്ങള്‍ ആരംഭദശയില്‍ തന്നെ വെളിച്ചത്തു കൊണ്ടു വരാനുള്ള മനോധൈര്യം വീണ്ടെടുക്കണം .
Post Your Comments