ന്യൂഡല്‍ഹി: പതിനൊന്ന് പേർ ആത്മഹത്യ ചെയ്‌ത സംഭവത്തിൽ മരിച്ച യുവതിയുടെ പ്രതിശ്രുത വരനെ പോലീസ് ചോദ്യം ചെയ്തു. പ്രിയങ്ക ഭാട്ടിയയുടെ പ്രതിശ്രുത വരനെയാണ് ചോദ്യം ചെയ്തത്. ഭാട്ടിയ കുടുംബം ഏതെങ്കിലും അനാചാരങ്ങള്‍ക്ക് അടിമപ്പെട്ടിരുന്നതായി തനിക്ക് അറിയില്ലെന്ന് പ്രതിശ്രുത വരന്‍ മൊഴി നൽകി. യുവാവിനെ മൂന്ന് മണിക്കൂര്‍ ചോദ്യം ചെയ്തുവെങ്കിലും സംശയാസ്പദമായി ഒന്നും കണ്ടെത്തിയില്ലെന്നാണ് പോലീസ് വെളിപ്പെടുത്തി. ഇരുവരുടെയും വിവാഹം ഈ വര്‍ഷം അവസാനം നടക്കാനിരിക്കയായിരുന്നു. പ്രിയങ്കയ്ക്ക് ജാതകദോഷം ഉള്ളതിനാലാണ് വിവാഹം നീണ്ടുപോയതെന്ന് മുൻപ് നടത്തിയ അന്വേഷണത്തിൽ വ്യക്തമായതാണ്.
Read Also: ഭാട്ടിയ കുടുംബത്തിന്റെ ആത്മഹത്യ; ആൾദൈവം കസ്റ്റഡിയില്‍
അതേസമയം ഭാട്ടിയ കുടുംബത്തിലെ 11 പേര്‍ക്കും വിഭ്രാന്തിയുടെ ലക്ഷണങ്ങളുണ്ടായിരുന്നിരിക്കാം എന്നാണ് പോലീസ് നിഗമനം. പ്രത്യേകതരം വിശ്വാസം ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് പകര്‍ന്നു കിട്ടിയതിന്റെ ലക്ഷണങ്ങള്‍ അവര്‍ കാണിച്ചിരുന്നെന്നും പോലീസ് വ്യക്തമാക്കി. പ്രിയങ്കയുടെ പ്രതിശ്രുത വരനടക്കം ഇരുനൂറോളം പേരെയാണ് പോലീസ് ഇതിനോടകം ചോദ്യം ചെയ്‌തിരിക്കുന്നത്.
Post Your Comments