ജെറുസലേം: ഇനി ഒരു ശക്തമായ ഭൂചലനത്തെ കൂടി താങ്ങാനുള്ള കരുത്ത് 80,000 കെട്ടിടങ്ങള്‍ക്കില്ല. തുടര്‍ച്ചയായുള്ള ഭൂചലനങ്ങള്‍ കാരണം ഇസ്രയേലിലെ കെട്ടിടങ്ങളാണ് തകര്‍ച്ച ഭീഷണിയിലുള്ളത്. ഒരു ശക്തമായ ഭൂചലനത്തിലോ തുടരെയുള്ള ചെറു ചലനങ്ങളിലോ കെട്ടിടങ്ങള്‍ തകര്‍ന്ന് വീണേക്കാം എന്നാണ് വിവരം. ഹൗസിംഗ് ആന്റ് കണ്‍സ്ട്രക്ഷന്‍ ഡെപ്യുട്ടി മിനിസ്റ്റര്‍ ജാക്കി ലെവിയാണ് ഇക്കാര്യം പറഞ്ഞത്.
READ ALSO: ജനങ്ങളെ ആശങ്കയിലാക്കി വന്‍ ഭൂചലനം
കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഇത്തരത്തില്‍ ഒരു ഭീഷണി നിലനില്‍ക്കുന്നുണ്ട്. ഇതിനെ പ്രതിരോധിക്കാനുള്ളതൊക്കെ ചെയ്യാന്‍ ശ്രമിക്കുന്നുണ്ട്. കഴിഞ്ഞ മൂന്ന് വര്‍ഷമായി ഈ അപകടാവസ്ഥ തരണം ചെയ്യാനായി 60 മിവല്യണ് എന്‍ഐഎസ്(ഇസ്രയേല്‍ കറന്‍സി) നീക്കി വെക്കുന്നുണ്ടെന്നും ലെവി പറഞ്ഞു. കടലിലെ ഒരു തുള്ളി പോലെയാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രശ്നം പരിഹരിക്കാന്‍ വലിയൊരു സിസ്റ്റം തന്നെ വേണം. ഒരു നാഷണല്‍ പ്ലാന്‍. പഞ്ചവത്സര പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഇത് ചെയ്യാനാകുമെന്നും അതിനുള്ള അനുമതി ലഭിക്കുമെന്നുമാണ് പ്രതീക്ഷയെന്ന് അദ്ദേഹം പറഞ്ഞു. 250 മില്യണ്‍ എന്ഐസിന്റെ പ്രോജക്ടാണ് ഓരോ അഞ്ച് വര്‍ഷവും ലക്ഷ്യമിടുന്നത്. അപകട തീരത്തുള്ള വീടുകള്‍ക്ക് വേണ്ടിയാവും കൂടുതല്‍ പണം ഉപയോഗിക്കുക.
പഴയ കെട്ടിടങ്ങളാണ് അധികവും അപകട ഭീഷണിയിലുള്ളത്. ശക്തമായ ഒരു ഭൂകമ്പം താങ്ങാന്‍ ആകില്ല അല്ലെങ്കില്‍ തുടരെയുള്ള ഭൂചലനങ്ങളില്‍ ഇവ തകര്‍ന്ന് വീഴുമെന്നും ലെവി പറയുന്നു. ഇപ്പോഴുണ്ടായ തുടര്‍ ചലനങ്ങളുടെ അടിസ്ഥാനത്തിലെങ്കിലും അധികാരികള്‍ വേണ്ട തീരുമാനം എടുക്കുമെന്നാണ് തന്റെ പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Post Your Comments