ഗുവാഹത്തി: എംഎല്‍എയ്ക്ക് എതിരെ പരാതിയുമായി യുവതി. തന്നെ ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് അസം എംഎല്‍എ നിജാം ഉദ്ദീന്‍ ചൗധരിക്കെതിരെ യുവതി പരാതി നല്‍കിയത്. തന്റെ ഭര്‍ത്താവിന്റെ സഹായത്തോടെ തന്നെയാണ് എംഎല്‍എയുെ എഐയുഡിഎഫ് നേതാവുമായ ചൗധരി പീഡിപ്പിച്ചതെന്ന് യുവതി പറയുന്നു.
READ ALSO: അവധി ആഘോഷിക്കാനെത്തിയ മകളുടെ കൂട്ടുകാരിയെ പിതാവ് ബലാത്സംഗം ചെയ്തു
ബലാത്സംഗത്തിന് അവസരം ഒരുക്കി കൊടുത്ത സ്വന്തം ഭര്‍ത്താവിനെതിരെയും യുവതി കേസ് കൊടുത്തിട്ടുണ്ട്. രണ്ട് പ്രാവശ്യം സ്വന്തം വീട്ടില്‍ വെച്ചും ഒരു പ്രാവശ്യം ഗസ്റ്റ് ഹൗസില്‍ വെച്ചുമാണ് താന്‍ പീഡനത്തിനിരയായതെന്ന് യുവതി പരാതിയില്‍ പറഞ്ഞു. കഴിഞ്ഞ മെയ്യില്‍ ഹിലകണ്ടിയില്‍ വെച്ചാണ് സംഭവം.
തന്നെ ഭര്‍ത്താവ് വീടിനുള്ളില്‍ തടങ്കലിലാക്കിയിരിക്കുകയായിരുന്നെന്നും രക്ഷപ്പെട്ട് എത്തിയതാണെന്നും ഇവര്‍ പോലീസിനോട് പറഞ്ഞു.
അതേസമയം ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് എംഎല്‍എ പറഞ്ഞു. യുവതിയുടെ ഭര്‍ത്താവ് തന്റെ കുട്ടികള്‍ക്ക് ട്യൂഷന്‍ ക്ലാസ് എടുക്കുന്നുണ്ടെന്നും അത്തരത്തില്‍ തനിക്ക് അവരെ അറിയാമെന്നും അല്ലാതെ യാതൊരു ബന്ധവുമില്ലെന്നും എംഎല്‍എ പറഞ്ഞു.
Post Your Comments