Kerala

കാക്കിയണിഞ്ഞ ചെക്കനും പെണ്ണും; വിവാഹ ഫോട്ടോഗ്രാഫിയുടെ നാട്ടുനടപ്പിനെ പൊളിച്ചടുക്കി ആനവണ്ടിയുടെ പശ്ചാത്തലത്തിൽ ഒരു ഫോട്ടോഷൂട്ട്

വിവാഹഫോട്ടോകളിൽ പുതിയ രീതികൾ പരീക്ഷിക്കുക എന്നതാണ് ഇന്നത്തെ ന്യൂജനറേഷൻ ട്രെൻഡ്. എന്നാൽ വിവാഹ ഫോട്ടാഗ്രാഫിയുടെ നാട്ടുനടപ്പിനെ പൊളിച്ചടുക്കിയ ഒരു ഫോട്ടോഷൂട്ടാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. കോട്ടയം സ്വദേശിയായ ക്യാമറാമാന്‍ അര്‍ജുന്‍ തോമസാണ് കേരളത്തിന്റെ സ്വന്തം ആനവണ്ടിയുടെ പശ്ചാത്തലത്തിൽ ഫോട്ടോയെടുത്ത് ആളുകളെ ഞെട്ടിച്ചിരിക്കുന്നത്.

വളരെക്കാലം തിരുവനന്തപുരത്ത് ജോലിക്ക് പോവാന്‍ കെ.എസ്.ആര്‍.ടി.സിയെ തന്നെ ആശ്രയിച്ചിരുന്ന കോട്ടയം കാരായ ജെയിംസിന്റേയും ടിഷയുടെയും ഫോട്ടോഷൂട്ടാണ് ഇത്തരത്തിൽ നടത്തിയിരിക്കുന്നത്. വലിയ ആര്‍ഭാടങ്ങളൊന്നുമില്ലാതെ കാക്കിയണിഞ്ഞ ചെക്കനും പെണ്ണുമാണ് ദൃശ്യങ്ങളിൽ ഉള്ളത്.

ഓരോ ഫോട്ടോയ്ക്കും പുറം കാഴ്ചകള്‍ക്കപ്പുറം ഓരോ ലൈഫുണ്ടെന്ന തിരിച്ചറിവാണ് ഇങ്ങനെയൊരു ആശയത്തിലേക്ക് തന്നെയെത്തിച്ചതെന്നാണ് അര്‍ജുന്‍ തോമസ് ഈ ഫോട്ടോഷൂട്ടിനെക്കുറിച്ച് പറഞ്ഞത്.

കല്യാണ ആല്‍ബത്തിന്റെ ലക്ഷണങ്ങളുടെ ബില്ല് കേട്ട് ഫ്യൂസ് പോകുന്നവർക്ക് മുന്നിലാണ് കുറഞ്ഞ ചിലവിൽ അർജുൻ ഈ ആശയം അവതരിപ്പിച്ചത്.

രണ്ടാഴ്ച മുൻപാണ് കോട്ടയം ബസ് സ്റ്റാൻഡിൽ വെച്ച് ഫോട്ടോഷൂട്ട് നടത്തിയത്. ഒന്നര മണിക്കൂര്‍ കൊണ്ടാണ് ഷൂട്ടിങ് തീർത്തത്.

shortlink

Related Articles

Post Your Comments


Back to top button