ഇതുവരെ പല വന്യമൃഗങ്ങളുടേയും ചിത്രങ്ങള്‍ കെനിയക്കാരനായ ഗ്രെന്‍ സൗര്‍ബിയുടെ ക്യാമറയില്‍ പതിഞ്ഞിട്ടുണ്ടെങ്കിലും അടുത്തിടെ ഒരു സിംഹം തന്റെ മുന്നില്‍ വന്ന് പോസ്‌ചെയ്തതിന്റെ ഞെട്ടലിലാണ്. കെനിയയിലെ മസായ് മറയില്‍ വച്ചായിരുന്നു സംഭവം. കാട്ടിലൂടെ യാത്ര ചെയ്യുകയായിരുന്നു ഗ്രെന്‍. ഒറ്റതിരിഞ്ഞുള്ള നടപ്പിനിടെ അകലെയല്ലാതെ ഒരു സിംഹമുണ്ടെന്ന് ഇദ്ദേഹത്തിന് മനസിലായി.
കാടിനോട് ഇടപഴകിയ വര്‍ഷങ്ങളുടെ പരിചയത്തിലൂടെയായിരുന്നു സിംഹം അടുത്തുണ്ടെന്ന് മനസിലാക്കിയത്. ഗ്രെന്നിനാണെങ്കില്‍ സിംഹങ്ങളുടെ പടം എത്രയെടുത്താലും മതിവരാകത്തൊരാളാണ്. പുതിയ പോസ് വല്ലതും ലഭിക്കുമെന്ന ചിന്തയില്‍ തന്നെ ഗ്രെന്‍ ക്യാമറ ഫോക്കസ് ചെയ്തു. അപ്പോഴതാ മുന്‍പിലൊരു സിംഹം. ഒറ്റയ്ക്ക് നടന്നു വരികയായിരുന്നു കാട്ടിലെ രാജാവ്. സിംഹവുമായി ഏതാണ്ട് 15 മീറ്ററോളം ദൂരമേ ഉണ്ടായിരുന്നുള്ളു.
ഉള്ളില്‍ പേടിയുണ്ടായിരുന്നുവെങ്കിലും ധൈര്യം സംഭരിച്ച് തന്നെ ഗ്രെന്‍ ഫോക്കസ് ചെയ്തു. ക്ലോസപ്പ് ഷോട്ടിനായി ഫോക്കസ് ചെയ്ത ഗ്രെന്‍ ക്ലിക്ക് ചെയ്യുന്നതിന് മുമ്പ് അപ്രതീക്ഷിതമായി സിംഹം വായ പിളര്‍ന്ന് നീട്ടിയൊരു അലര്‍ച്ചയായിരുന്നു. ശരിക്കും ഗ്രെന്‍ ഒന്ന് കിടുങ്ങിയെങ്കിലും ഫോട്ടോയെടുത്തിരുന്നു അപ്പോഴേക്കും.
Post Your Comments