ലക്നൗ: അമ്പത് വയസു കഴിഞ്ഞ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ജോലിയില്‍ വീഴ്ച വരുത്തുന്നത് കണ്ടാല്‍ അവര്‍ക്ക് നിര്ബന്ധതി വിരമിക്കല്‍. ഉത്തര്‍പ്രദേശ് സര്‍ക്കാരാണ് നടപടി നടപ്പിലാക്കാന്‍ ഒരുങ്ങുന്നത്. 2017 മാര്‍ച്ച് 31ന് 50 വയസ് പിന്നിട്ട എല്ലാ ഉദ്യോഗസ്ഥരുടെയും പ്രവര്‍ത്തനം വിലയിരുത്തി ജൂലൈ 31ന് മുമ്പ് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് സര്‍ക്കാര്‍ വകുപ്പ് മേധാവികള്‍ക്ക് നിര്‍ദേശം നല്കി കഴിഞ്ഞു. സംസ്ഥാന അഡീഷണല്‍ ചീഫ് സെക്രട്ടറി മുകുള്‍ സിംഘാള്‍ പുറത്തിറക്കിയ ഉത്തരവിലാണു നിര്‍ദേശം.
READ ALSO: 93 തടവുകാരെ ജയില്‍ മോചിതരാക്കുമെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍
50 വയസ് പിന്നിട്ട എല്ലാ ഉദ്യോഗസ്ഥര്‍ക്കും യോഗ്യതാ പരിശോധന നടത്തു, ഇതില്‍ മികവ് തെളിയിക്കാത്തവര്‍ക്ക് നിര്‍ബന്ധിത വിരമിക്കല്‍ നടപ്പാക്കും. നാല് ലക്ഷത്തിലധികം ഉദ്യോഗസ്ഥരുടെ യോഗ്യതയാണ് വിലയിരുത്തുക.
1986 ലാണ് യു.പി. സര്‍ക്കാര്‍ ആദ്യമായി ഇത്തരമൊരു തീരുമാനമെടുത്തത്. ഇതു സംബന്ധിച്ച ഉത്തരവുകള്‍ മുന്‍പുതന്നെ പുറത്തിറങ്ങിയിരുന്നെങ്കിലും നടപ്പാക്കാനുള്ള നീക്കങ്ങളുണ്ടായിട്ടില്ല.
Post Your Comments