തായ്‌ലന്‍ഡിലെ താം ലുവാങ് ഗുഹയില്‍ അകപ്പെട്ടവർക്കായുള്ള രക്ഷാപ്രവർത്തനം പുനരാംഭിച്ചു. നാലുപേരെ ഇന്നലെ സുരക്ഷിതമായി പുറത്തെത്തിച്ചു. ഇനി ഒൻപത് പേരെയാണ് രക്ഷിക്കാനുള്ളത്. എന്നാൽ രക്ഷാപ്രവർത്തനത്തിന് തടസമാകുന്നത് മഴയാണ്.
Read also: ജീവിതം വഴിമുട്ടിയ മലയാളി കുടുംബത്തിന് സഹായവുമായി ദുബായ് ഇന്ത്യൻ കോൺസുലേറ്റ്
വരുംദിവസങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന കാലാവസ്ഥാ പ്രവചനവും മഴ കനത്താല്‍ ഗുഹയ്ക്കുളളിലെ സാഹചര്യങ്ങള്‍ നിയന്ത്രണാതീതമാകുമെന്നതും കണക്കിലെടുത്താണ് സാഹസികദൗത്യത്തിന് തായ് അധികൃതര്‍ തയാറായത്. മെഡിക്കല്‍ സംഘം ഉള്‍െപടുന്ന 18 അംഗസംഘം ഇന്നലെ പ്രാദേശിക സമയം രാവിലെ പത്തുമണിക്കാണ് ഗുഹയ്ക്കുളളിലേക്ക് പുറപ്പെട്ടത്. ഒന്‍പത് മണിക്കൂര്‍ നീണ്ട പ്രയ്തനത്തിനൊടുവിലാണ് വൈകിട്ട് 05.40ന് ആദ്യകുട്ടിയുമായി രക്ഷാപ്രവത്തകര്‍ പുറത്തെത്തിയത്.
Post Your Comments