ന്യൂഡല്‍ഹി: ഇസ്ലാം സമുദായത്തിലെ ചേലാകര്‍മത്തിന് തിരിച്ചടി. സുപ്രീംകോടതിയുടെ നിര്‍ദേശം ഇങ്ങനെ. വിശ്വാസത്തിന്റെ പേരില്‍ സ്ത്രീകളുടെ ശരീര ഭാഗങ്ങളില്‍ മാറ്റം വരുത്തുന്നത് എത് മതത്തിന്റെ ആചാരമായാലും അത് തടയണമെന്ന് സുപ്രീംകോടതി പറഞ്ഞു. സ്ത്രീകളുടെ ചേലാകര്‍മ്മം അനുവദിയ്ക്കണമെന്ന ഹര്‍ജി പരിഗണിയ്ക്കുകയായിരുന്നു സുപ്രീംകോടതി.
ഭരണ ഘടനയുടെ 25-ാം അനുഛേദം അനുസരിച്ച് സ്ത്രീകളുടെ ചേലാകര്‍മ്മം നിയമവിധേയമാക്കണം എന്ന ഹര്‍ജ്ജിയാണ് സുപ്രിംകോടതി പരിഗണിച്ചത്. ദാവൂദി ബോറ സമുദായത്തിലെ സ്ത്രീകളുടെ പേരിലായിരുന്നു ഹര്‍ജി. ഹര്‍ജി പരിഗണിച്ച സുപ്രീംകോടതി ഹര്‍ജ്ജിയുടെ താത്പര്യത്തെ നിശിതമായി വിമര്‍ശിച്ചു. പ്രാകൃതങ്ങളായ ദുഷ്പ്രവര്‍ത്തികളെ എങ്ങനെ ആചാരം ആയി പരിഗണിയ്ക്കും എന്ന് സുപ്രിംകോടതി ഹര്‍ജിക്കാരോട് ചോദിച്ചു.
സ്ത്രീകളിലെ ചേലാകര്‍മ്മം വിലക്കണമെന്ന അഭിപ്രായമാണ് സുപ്രീംകോടതി വ്യക്തമാക്കിയത്. മതപരമായ ആചാരങ്ങളുടെ പേരില്‍ സ്ത്രീകളുടെ ശരീരത്തില്‍ തൊടാന്‍ ആര്‍ക്കും അധികാരമില്ലെന്ന് ഹര്‍ജിക്കാരെ സുപ്രീംകോടതി ഓര്‍മ്മിപ്പിച്ചു. വിശ്വാസത്തിന്റെ പേരില്‍ സ്ത്രീകളുടെ ശരീര ഭാഗങ്ങളില്‍ മാറ്റം വരുത്തുന്നത് എങ്ങനെ അംഗീകരിയ്ക്കും എന്നായിരുന്നു സുപ്രിംകോടതിയുടെ ചോദ്യം.
ഹര്‍ജിക്കാരുടെ ആവശ്യത്തെ കേന്ദ്രസര്‍ക്കാരും എതിര്‍ത്തു. സ്ത്രീകളുടെ പേരില്‍ സമര്‍പ്പിയ്ക്കപ്പെട്ട സ്ത്രീ വിരുദ്ധ ഹര്‍ജി എന്നായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ വിമര്‍ശനം. ചേലാകര്‍മ്മം ആരോഗ്യ പരമായി ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ സംബന്ധിച്ചും കേന്ദ്രസര്‍ക്കാര്‍ സുപ്രിംകോടതിയെ ബോധിപ്പിച്ചു. ജൂലൈ 16 ന് സുപ്രീം കോടതി കേസ് വീണ്ടും പരിഗണിയ്ക്കും.
Post Your Comments