മുളന്തുരുത്തി : ഹോട്ടലുകളില്‍ നിങ്ങളുടെ മുന്നിലെത്തുന്നത് വിഷ ഇറച്ചി. കുളമ്പുരോഗം ബാധിച്ച പശുക്കളെയാണ് അറവുകാര്‍ അറക്കുന്നത്. വിവിധ മേഖലകളില്‍ കുളമ്പുരോഗം പടര്‍ന്നു പിടിച്ചതോടെയാണു രോഗം ബാധിച്ച പശുക്കളെ വാങ്ങുന്ന സംഘം സജീവമായത്. മുവാറ്റുപുഴ, പെരുമ്പാവൂര്‍, പിറവം, മുളന്തുരുത്തി മേഖലയിലാണു സംഘത്തിന്റെ പ്രവര്‍ത്തനം. ക്ഷീരകര്‍ഷകരുടെ അടുക്കല്‍ നേരിട്ടെത്തി രഹസ്യമായാണു കച്ചവടം. പശുക്കള്‍ക്കു രോഗം ബാധിച്ചതോടെ ദുരിതത്തിലായ കര്‍ഷകരാണ് ഇത്തരക്കാരുടെ കെണിയില്‍പ്പെടുന്നത്. കുളമ്പുരോഗത്തെ തുടര്‍ന്നു തൊഴുത്തില്‍ കിടപ്പിലായ പശുക്കളെ അവിടെവച്ചുതന്നെ കശാപ്പു ചെയ്താണു സംഘം കൊണ്ടുപോകുന്നത്.
Read Also : ദുബായ് ഭരണാധികാരി ഷെയ്ഖ് മൊഹമ്മദ് രണ്ട് പെണ്‍കുട്ടികള്‍ക്ക് പ്രചോദനമായി തീര്‍ന്ന സംഭവം ഇങ്ങനെ
ഇരുപതിനായിരം രൂപ വരെ വിലവരുന്ന പശുക്കളെ രണ്ടായിരം മുതല്‍ അയ്യായിരം വരെ വില നല്‍കിയാണു കര്‍ഷകരില്‍ നിന്നു വാങ്ങുന്നത്. ചികില്‍സാ ചെലവും പശു ചത്തുപോയാല്‍ ഉണ്ടാകുന്ന നഷ്ടവും ഓര്‍ത്താണു കര്‍ഷകര്‍ സംഘത്തിന്റെ വലയില്‍ വീഴുന്നത്. കര്‍ഷകരില്‍ നിന്ന് ഇത്തരത്തില്‍ വാങ്ങുന്ന പശുക്കളുടെ ഇറച്ചി ഹോട്ടലുകള്‍ക്കും കാറ്ററിങ് സ്ഥാപനങ്ങള്‍ക്കും വില്‍ക്കുന്നുണ്ടെന്നാണു വിവരം.
Post Your Comments