Kerala

എന്റെ സഹായം ഇല്ലാതെ നീ എങ്ങനെ പുസ്തകം ഇറക്കുമെന്ന് കാണണം; തന്നോട് മോശമായി പെരുമാറിയ പ്രോഗ്രാം പ്രൊഡ്യൂസറിനെക്കുറിച്ച് വെളിപ്പെടുത്തലുമായി യുവ എഴുത്തുകാരി

കൊച്ചി: ആരാധകർ നെഞ്ചിലേറ്റിയ ‘ഉപ്പും മുളകും’ എന്ന പരമ്പരയിൽ അഭിനയിക്കുന്ന നിഷ സാരംഗ് സംവിധായകനെതിരേ ചില വെളിപ്പെടുത്തലുമായി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെ നിരവധി പേരാണ് താരത്തിന് പിന്തുണയുമായി എത്തിയത്. നിഷ സാരംഗിന് പിന്തുണയറിച്ചും തനിക്ക്ഇത്തരത്തിൽ തനിക്ക് നേരിടേണ്ടിവന്ന അനുഭവവും വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് എഴുത്തുകാരിയായ പാർവതി ശങ്കർ. തന്റെ എഴുത്തിന് പൂർണപിന്തുണ നൽകുകയും ഒടുവിൽ തന്നോട് മോശമായി പെരുമാറുകയും ചെയ്‌ത ഒരു ടി.വി പ്രോഗ്രാം പ്രൊഡ്യൂസറെക്കുറിച്ച് ഫേസ്ബുക്കിലൂടെയാണ് യുവതി വ്യക്തമാക്കിയിരിക്കുന്നത്.

ഫേസ്ബുക്കിന്റെ പൂർണരൂപം;

ഈ പോസ്റ്റ്‌ ആരെയും വ്യക്തി പരമായി മോശമാക്കാന്‍ എഴുതിയതല്ല )
സ്ഥിരം പ്രേഷകനല്ലെങ്കിലും എനിക്ക് കണ്ടിരിക്കാന്‍ ഏറെ ഇഷ്ടം തോന്നിയ ഒരു ടി വി പരിപാടിയാണ് ഉപ്പും മുളകും. രസമുള്ള കുടുംബ കഥകള്‍ രസിപ്പിച്ച് കൊണ്ട് ചെയ്യുമ്പോഴും അതിലെ പ്രധാന നായിക നീ ലു ഉള്ളില്‍ കരയുകയായിരുന്നല്ലോ എന്നറിഞ്ഞപ്പോള്‍ സങ്കടം തോന്നി.അവര്‍ തനിക്കുണ്ടായ ദുരനുഭവം ഇന്നലെ ചാനലില്‍ വന്നിരുന്നു ,നിറ കണ്ണുകളോടെ പറയുന്നത് കാണുകയും ചെയ്തപ്പോ ശരിക്കുംആരോടൊക്കെയോ അമര്‍ഷം തോന്നി.നല്ലൊരു അഭിനേത്രി ആയിട്ടും നല്ല അവസരങ്ങള്‍ ലഭിയ്ക്കാന്‍ അവര്‍ സഹിച്ച അനുഭവങ്ങളും നേരിടേണ്ടി വന്ന വിഷമങ്ങളും മുന്‍പെപ്പോഴോ അവരുടെ ഒരു അഭിമുഖത്തിലും വായിച്ചിരുന്നു.ജീവതത്തെ ധൈര്യപൂര്‍വ്വം നേരിടുന്ന അഭിമാനമുള്ള ഒരു സ്ത്രീത്വം ആണെന്ന് അവരെ പറ്റി അന്നേ തോന്നിയിരുന്നു.ഇന്നിപ്പോ ഇത്തരം ഒരു കാര്യം സധൈര്യം വിളിച്ചു പറയാന്‍ കാണിച്ച ആ മനസ്സിനോ ടും ആദരവ് കൂടിയിട്ടെ ഉള്ളു.
സിനിമയിലും മീടിയകളിലും കയറി പറ്റാന്‍ കഴിവും ഭാഗ്യവും മാത്രം പോരാ ചില നീക്ക് പോക്കും വേണമെന്ന് ഇതില്‍ നിന്നോക്കെ കാഴ്ചകാരായ നമുക്ക് മനസ്സിലാക്കിയെടുക്കാന്‍ പാടൊന്നും ഇല്ലാ .പക്ഷെ ഇങ്ങനെ ഒക്കെ സ്ത്രീകളെ ചൂഷണം ചെയ്ത് കൊണ്ട് ഇത്തരക്കാര്‍ എന്താണ് നേടുന്നത് എന്ന് മനസ്സിലാകുന്നില്ല.പുറകില്‍ ഉന്താനാലുണ്ടേ ല്‍ കഴിവും ഒരു വിഷയമാകുന്നില്ല.പക്ഷെ ഉന്തികൊടുക്കുന്നവരുടെ ഇംഗിതങ്ങള്‍ക്ക് വഴങ്ങി കൊടുത്ത് സ്വന്തം ആത്മാഭിമാനം പണയപ്പെടുത്താന്‍ മനസ്സില്ലാത്ത വനിതകളും ഇവിടെ ഉണ്ടെന്ന് എന്ന് നീ ലു ഇവിടെ തെളിയിക്കുന്നു.
സിനിമയിലും മീടിയയിലും മാത്രമല്ല ഇത്തരം ചൂഷണം നടക്കുന്നത് എന്ന് എന്റെ ഒരനുഭവത്തിലൂടെ ഇപ്പോള്‍ പറയാന്‍ തോന്നുന്നു.
എന്റെ മനസ്സിലെ കുഞ്ഞു കുഞ്ഞു സാഹിത്യ സ്രഷ്ടികള്‍ കഥയും കവിതയും ലേഖനങ്ങളുമായി ഇടയ്ക്കൊകെ പ്രത്യക്ഷപ്പെടുത്താരുണ്ടല്ലോ.ചില ആളുകളൊക്കെ വായിക്കാറുണ്ട് .നല്ലതാണെങ്കില്‍അഭിനന്ദിക്കാറുണ്ട്.തെറ്റുകള്‍ ചിലര്‍ ചൂണ്ടി കാണിക്കാറുണ്ട് .എല്ലാം പോസിറ്റീവ് ആയി മാത്രേ കണ്ടിട്ടും ഉള്ളു.
ഏതാണ്ട് രണ്ട് വര്ഷം മുന്‍പ് ഈ വട്ടുകള്‍ തുടങ്ങുന്ന സമയത്ത് എന്റെ പോസ്റ്റ്‌ വായിച്ച് ഇന്ബോക് മെസ്സേജ് അയച്ച ,ഒരു പ്രശസ്തനായ ടി വി പ്രോഗ്രാം പ്രോഡിയൂസര്‍ കാരണം ഇടയ്ക്ക് ഞാന്‍ എഴ്ത്ത്ത് മതിയാക്കി കളയാം എന്ന് ചിന്തിച്ചിട്ടുണ്ട് ,
അദ്ദേഹം നല്ലൊരു എഴുത്ത് കാരനും കൂടിയാണ്.എന്റെ എഴുത്തുകള്‍ വായിച്ച് അഭിപ്രായം പറയാന്‍ അദ്ദേഹം സന്മനസ് കാണിച്ചിരുന്നു.അവരെ പോലുള്ളവര്‍ നമ്മുടെ എഴുത്തുകള്‍ വായിക്കുന്നതും ശ്രദ്ധിക്കുന്നതും ഒക്കെ വളരെ അഭിമാനത്തോടെ ആണ് ഞാന്‍ കണ്ടത്.അദ്ദേഹത്തിന്റെ മകളാകാന്‍ മാത്രം പ്രായമേ എനിയ്ക്കൂ ള്ള് എന്നത് അദ്ദേഹം ഓര്‍ത്ത് കൊണ്ടാകും എന്നോട് സംസാരിക്കുന്നത് എന്നാ തെറ്റിദ്ധാരണ യിലാണ് അദ്ദേഹം എന്റെ എഴുത്തുകള്‍ക്ക് നല്‍കുന്ന പ്രോത്സാഹനങ്ങളെ ഞാന്‍ സന്തോഷത്തോടെ സ്വീകരിച്ചത്.ഒടുവില്‍ ഡി സി ബുക്സില്‍എന്റെ കഥകള്‍ പ്രസിദ്ധീകരിക്കാന്‍ അദ്ദേഹം സഹായവും വാഗ്ദാനം ചെയ്തു.അതിനായി നല്ലൊരു വ്യത്യസ്തമായ കഥ മനസ്സില്‍ കണ്ട് ഞാന്‍ എഴുതാനും തുടങ്ങി.എഴുതിയ ഭാഗങ്ങള്‍ അദ്ദേഹത്തിനു അയച് കൊടുത്തിരുന്നു. നല്ല രീതിയില്‍ തിരുത്തലുകള്‍ അദ്ദേഹം നടത്തുകയും ചെയ്തു.എന്നാല്‍ പതിയെ അദ്ദേഹത്തിന്റെ എന്നോടുള്ള സമീപനത്തില്‍ മാറ്റം എനിയ്ക്ക് തോന്നി തുടങ്ങി.മോശം രീതിയില്‍ ഉള്ള ചില കമന്റുകള്‍ പറഞ്ഞപ്പോ എനിയ്ക്ക് ഇഷ്ടപ്പെടാതെ വന്ന അവസരത്തില്‍ ഞാന്‍ അത് തുറന്നു പറഞ്ഞു വിലക്കി .
അത്രനേരം ഒരു വാല്മീകിയെയോ എഴുത്തച്ചന്റെ യോക്കെയോ പോലെ ഞാന്‍ ഗുരു സ്ഥാനത്ത് കണ്ടയാളുടെ തനി നിറം അപ്പോഴാണ്‌ പുറത്ത് വന്നത്.”എന്റെ സഹായം ഇല്ലാതെ നീ എങ്ങനെ പുസ്തകം ഇറക്കുമെന്ന് എനിയ്ക്ക് കാണണം” എന്ന രീതിയില്‍ പരുഷമായ ചില ചീത്ത വാക്കുകള്‍ കൂട്ടി ചേര്‍ത്ത് അയാള്‍ അത് പറഞ്ഞപ്പോ അക്ഷരാര്തത്ത്തില്‍ എഴുത്തിനെ തന്നെ ഞാന്‍ പൂര്‍ണ്ണമായും വെറുത്തു പോയിരുന്നു.നമ്മളൊക്കെ സാധാരണക്കാരാണ്.അവരോകെ വലിയ വലിയ ആളുകള്‍….ദൈവത്തെക്കാളും മുകളില്‍ ഉള്ളവരാനെന്നല്ലേ ഭാവം !! അവരൊക്കെ വളരട്ടെ !!
അത്തരകാരുടെ കാലു കഴുകി എനിക്കൊന്നും ചെയ്യണ്ട.. ആകുകയും വേണ്ട .അല്ലെങ്കിലും അത്ര വലിയ കഴിവൊന്നുംഎനിയ്ക്കില്ല. അത് കൊണ്ട് തന്നെ വെറുതെ തോന്നുന്ന മനസ്സിലെ അനാവശ്യമായ ആഗ്രഹങ്ങള്‍ക്ക് അന്നത്തോടെ ഫുള്‍ സ്റൊപ്പ് ഇട്ടു.എന്നെങ്കിലും എന്റെ സ്വന്തം ചിലവില്‍ ഡി സി ബുക്സ് വഴി ഒരു പുസ്തകം സ്വയം ഇറക്കും…. ദൈവം അനുഗ്രഹിച്ചാല്‍.അതിന് ഇത് പോലെയുള്ള നരാധമന്മാരുറെ സഹായവും വേണ്ടല്ലോ ?/അങ്ങനെ തീരുമാനിച് സമാധാനിച്ചു.
ആ മനുഷ്യനോട് എനിക്ക് വെറുപ്പ് തോന്നിയത് അയാളുടെ മോശം സമീപനമല്ല .അദ്ദേഹത്തെ പോലെ കഴിവുകള്‍ ഉള്ള ആളുകള്‍ ഇത്തരത്തില്‍ തരം താഴ്ന്നു പോകുന്നത് കണ്ട് ഉണ്ടായ വെറും സഹതാപം!! .നമ്മള്‍ മനസ്സില്‍ ദൈവമായി കരുതുന്ന പല വിഗ്രഹങ്ങളും വെറും ചാണക പിണ്ടമാനെന്നു മനസ്സിലാക്കുമ്പോള്‍ തോന്നുന്ന ഒരു അവഞ്ഞ്ജ അത് മാത്രമേ അപ്പോഴും ഇപ്പോഴും തോന്നുന്നുള്ളൂ.
നമുക്ക് കഴിവുണ്ടെങ്കില്‍ എന്നായാലും അത് ലോകം തിരിച്ചറിയും.പൂവിനെ തേടി ആണ് വണ്ട് വരുന്നത് .ഇനി അങ്ങനെ വണ്ട് വന്നില്ലാ എന്ന് വച്ച് പൂവിന്റെ ഭംഗിയും സൌരഭ്യവും പോകുന്നുമില്ല.അത് അതിനു ചുറ്റിനുമുള്ളവര്‍ക്കെങ്കിലും സന്തോഷം നല്‍കും.അത് തന്നെയാകും ഏറ്റവും നന്മ പകരുന്നതും.
നീലു ഇലാത്ത , ഉപ്പില്ലാത്ത മുളക് കാണാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നില്ല.അത് കൊണ്ട് ഇന്ന് മുതല്‍ ആ പ്രോഗ്രാം.. ഞാന്‍ ബഹിഷ്കരിക്കുന്നു.
തിരിച്ച് വരണം ….അതിന് അവര്‍ക്ക് ആകട്ടെ നമ്മുടെ പിന്തുണ…കഴിവുള്ളവര്‍ വളരട്ടെ…!!ചൂഷണമേല്ക്കാതെ……

shortlink

Related Articles

Post Your Comments

Related Articles


Back to top button