കോഴിക്കോട്: പ്രമുഖ നാടക-സിനിമാ നടനായ നെല്ലിക്കോട് പപ്പന്‍ അന്തരിച്ചു. 80 വയസായിരുന്നു. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഇന്നലെ രാവിലെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.
കുതിരവട്ടം പപ്പു, മാമുക്കോയ, ശാരദ, ബാലന്‍ കെ.നായര്‍, കുഞ്ഞാണ്ടി തുടങ്ങിയവര്‍ക്കൊപ്പം അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. നിരവധി നാടകങ്ങളിലും ഇരുപതില്‍ അധികം സിനിമകളിലും ചെലിവിഷന്‍ പരമ്പരകളിലും അഭിനയിച്ചിട്ടുണ്ട്.
READ ALSO: മഞ്ജു വാര്യരുടെ പിതാവ് അന്തരിച്ചു
നെല്ലിക്കോട് ഭാസ്‌കരന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചുവന്ന യുവജനസംഘവും കാലാസമിതിയും വഴിയാണ് അദ്ദേഹം തന്റെ നാടക ജീവിതം ആരംഭിക്കുന്നത്. പൊറ്റമ്മല്‍ നാട്യ കലാനിലയം മ്യൂസിക് ക്ലബില്‍ ഭാസ്‌കരന്റെ കൈവിലങ്ങ് നാടകം അരങ്ങേറിയപ്പോള്‍ അതില്‍ 50 വയസുകാരന്റെ വേഷമിട്ടത് പപ്പനായിരുന്നു.
കുതിരവട്ടം പപ്പുവിന്റെ അക്ഷര തിയറ്റേഴ്സ് അവതരിപ്പിച്ച ബാങ്ക് ഓഫ് ചിറ്റിക്കല്‍സ്, തല്ലരുതമ്മാവാ ഞാന്‍ നന്നാവില്ല, ക്ഷമിക്കണം ഗുരുക്കളേ, റങ്കൂണ്‍ റഹ്മാന്റെ സമാഗീതം, കാലടി ഗോപിയുടെ തിളയ്ക്കുന്ന കടല്‍, കെ.പി.എ.സി ഗംഗാധരന്റെ നര്‍ത്തകി, ജയന്തന്‍ പട്ടണക്കാടിന്റെ ധൂമപടലം തുടങ്ങി നിരവധി നാടകങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.
Post Your Comments