തിരുവനന്തപുരം•മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്നു എന്നാരോപിച്ച് എക്സൈസ് വകുപ്പ് കേസെടുത്ത ജി.എന്‍.പി.സി (ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും) ഗ്രൂപ്പ് ഡിലീറ്റ് ചെയ്യാന്‍ എക്സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗ് ഫേസ്ബുക്കിന് കത്ത് നല്‍കി. മതവികാരം വ്രണപ്പെടുത്തി എന്നതടക്കം ഗുരുതരമായ കുറ്റങ്ങളാണ് ഗ്രൂപ്പിനെതിരെ ആരോപിച്ചിരിക്കുന്നത്. ഗ്രൂപ്പിലെ 36 അഡ്മിന്‍മാര്‍ക്കെതിരെയും കേസെടുക്കും.
പ്രധാന അഡ്മിന്‍ നേമം സ്വദേശി ടി.എല്‍ അജിത്കുമാര്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. 36 അഡ്മിന്‍മാരും നിയമനടപടിയുടെ വാര്‍ത്തകള്‍ വന്നതിന് പിന്നാലെ ഭയന്ന്‍ അഡ്മിന്‍ സ്ഥാനത്ത് നിന്നും ഒഴിവായിയിരുന്നു. ഇവരെ കണ്ടെത്താന്‍ എക്സൈസ് സൈബര്‍ സെല്ലിന്റെ സഹായം തേടിയിട്ടുണ്ട്.
മദ്യത്തിനൊപ്പം പിഞ്ചുകുഞ്ഞുങ്ങളുടെ ചിത്രവും വ്യാപകമായി ഗ്രൂപ്പില്‍ പ്രചരിപ്പിച്ചിട്ടുണ്ട്. ഇതിനു പുറമെ കുട്ടികളുടെ സാന്നിദ്ധ്യത്തില്‍ മദ്യപിക്കുന്ന ദൃശ്യങ്ങളും ഗ്രൂപ്പിലുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ജുവൈനല്‍ ജസ്റ്റിസ് വകുപ്പ് പ്രകാരവും കേസെടുത്തിട്ടുണ്ട്.
ഇന്നലെ അജിത് കുമാറിന്റെ പാപ്പനംകോട്ടെ വീട്ടില്‍ പോലീസ് റെയ്ഡ് നടത്തിയിരുന്നു. ഗ്രൂപ്പിന്റെ മറവില്‍ ഇവര്‍ മദ്യവില്പന നടത്തിയതിന്റെ തെളിവുകള്‍ റെയ്ഡില്‍ ലഭിച്ചുവെന്നാണ് എക്സൈസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ഇരുവര്‍ക്കുമെതിരെ അബ്കാരി നിയമപ്രകാരമുള്ള കേസുകള്‍ക്ക് പുറമെ പോലീസ് കേസും വരും. റെയ്ഡില്‍ സമീപത്തെ ഹോട്ടലില്‍ വച്ച് മദ്യസല്‍ക്കാരം നടത്തിയിരുന്നതായി കണ്ടെത്തി. ടിക്കറ്റ് വച്ചായിരുന്നു അജിത് കുമാര്‍ ആളുകളെ പ്രവേശിപ്പിച്ചിരുന്നത്. ആദ്യ 2 പെഗ് മദ്യം സൗജന്യമായി നടൽകുന്ന പാർട്ടികളുടെ ടിക്കറ്റ് 1400 രൂപയ്ക്കാണ് വിറ്റിരുന്നത്. ടിക്കറ്റുകൾ അജിത്തിന്‍റെ വീട്ടിൽ നിന്ന് എക്സൈസ് കണ്ടെത്തി. ഒരു എയർ ഗണ്ണും കണ്ടെത്തിയിട്ടുണ്ട്.
Post Your Comments