കൊല്‍ക്കത്ത: പെൺകുട്ടിക്ക് നേരെ അശ്ലീല പ്രദര്‍ശനം നടത്തിയ മധ്യവയസ്കന് കിട്ടിയത് എട്ടിന്റെ പണി. റയില്‍വേ സ്റ്റേഷനില്‍ തന്റെ മുന്പിലിരുന്ന് സ്വയംഭോഗം ചെയ്തയാളുടെ ദൃശ്യങ്ങള്‍ പെണ്‍കുട്ടി ഫെയ്സ്ബുക്ക് ലൈവിലൂടെ പുറത്തുവിട്ടു. ഇയാൾ പെൺകുട്ടിക്ക് നേരെ അശ്ലീല ആംഗ്യങ്ങളും പ്രവര്‍ത്തികളും കാണിക്കുകയായിരുന്നു. പെൺകുട്ടി ഉടൻ തന്നെ സംഭവം ഫേസ്ബുക്ക് ലൈവ് കൊടുത്തു. സംഭവത്തിൻെ ദൃശ്യങ്ങൾ വൈറലായതോടെ ഇയാൾക്കെതിരെ പോലീസ് സ്വമേധയാ കേസെടുത്തു.
ALSO READ: മുണ്ടുപൊക്കി അശ്ലീല പ്രദര്‍ശനം നടത്തിയ മധ്യവയസ്കന് വിദ്യാര്‍ത്ഥിനി കൊടുത്ത പണി
കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ട്രെയിന്‍ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടതോടെ പുറത്തു നിന്നയാള്‍ അശ്ലീലം കാണിക്കാന്‍ തുടങ്ങി. പെണ്‍കുട്ടി ഇത് അവഗണിച്ചെങ്കിലും അയാള്‍ നിര്‍ത്താന്‍ കൂട്ടാക്കാതെ തുടരുകയായിരുന്നു. സംഭവം പുറത്തുപറയാൻ തെളിവ് വേണമല്ലോയെന്ന് കരുതിയാണ് ഫേസ്ബുക്കിൽ ലൈവ് കൊടുത്തത്. വീഡിയോ എടുക്കുന്നത് കണ്ട് അപകടം മനസിലാക്കിയതോടെ ഇയാള്‍ അടുത്ത ട്രെയിനിലേയ്ക്ക് ഓടിപ്പോയിയെന്ന് പെണ്‍കുട്ടി പറഞ്ഞു. ഇയാൾക്കായി പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്
Post Your Comments