ന്യൂഡല്‍ഹി: രാജ്യത്ത് തട്ടിക്കൊണ്ടുപോകുന്ന കുട്ടികളുടെ എണ്ണം വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് പുറത്ത്. തട്ടിക്കൊണ്ടുപോകുന്ന കുട്ടികളുടെ എണ്ണം വര്‍ധിക്കുന്നുവെന്നും 2016ല്‍ മാത്രം രാജ്യത്ത് 54723 കുട്ടികളെ തട്ടിക്കൊണ്ടുപോയതായി മന്ത്രാലയത്തിന്റെ 2017-18 ലെ കണക്കുകള്‍ വ്യക്തമാക്കുന്നുവെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
Also Read : രണ്ട് വയസുകാരിയെ വീട്ടിൽ കയറി തട്ടിക്കൊണ്ടു പോകാൻ ശ്രമം; സംഭവം ഇങ്ങനെ
54,273 കുട്ടികളെ തട്ടിക്കൊണ്ടുപോയതില്‍ 40.4 ശതമാനത്തില്‍ മാത്രമേ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളൂ. 2015ല്‍ 41,893ഉം 2014ല്‍ 3785ഉം കുട്ടികളെ തട്ടിക്കൊണ്ടുപോയ സംഭവങ്ങളാണ് ഉണ്ടായത്. അതേസമയം 2017ലെ കണക്കുകള്‍ പുറത്തുവന്നിട്ടില്ല. തട്ടിക്കൊണ്ടുപോയ കുട്ടികളുടെ എണ്ണത്തില്‍ മുന്‍ വര്‍ഷത്തില്‍നിന്ന് 30 ശതമാനം വര്‍ധനയാണുണ്ടായത്.
Post Your Comments