റാഞ്ചി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പ്രധാന സെലക്ഷന്‍ മാനദണ്ഡങ്ങളിലൊന്നാണ് യോ-യോ ടെസ്റ്റ്. ഫിറ്റ്നസ് പരീക്ഷയായ യോ-യോ ടെസ്റ്റില്‍ പരാജയപ്പെടുന്നവരെ ഇപ്പോള്‍ ഇന്ത്യന്‍ ടീമിലേക്ക് പരിഗണിക്കാറില്ല. ഈ ഫിറ്റ്നസ് പരീക്ഷയിൽ അമ്പാട്ടി റായുഡുവും സഞ്ജു സാംസണും അടക്കമുള്ള താരങ്ങൾ പരാജയപ്പെട്ടത് ഏറെ ചർച്ചയായിരുന്നു. കപിൽ ദേവ് അടക്കമുള്ളവർ ഈ റെസ്റ്റിനെതിരെ രംഗത് വരുകയും ചെയ്തിരുന്നു.
താരങ്ങളുടെ ഫിറ്റ്നസ് വര്‍ധനവിനും മറ്റും ഈ ടെസ്റ്റ് വളരെയധികം ഉപകാരപ്രദമാണ്. ഇപ്പോൾ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ചുവട് പിടിച്ച് യോ-യോ ടെസ്റ്റ് പ്രാബല്യത്തില്‍ കൊണ്ടു വരൻ തീരുമാനിച്ചിരിക്കുകയാണ് ജാർഖണ്ഡ് ക്രിക്കറ്റ് ടീം. ഈ വരുന്ന അഭ്യന്തര സീസണ്‍ മുതലാകും ജാര്‍ഖണ്ട് ക്രിക്കറ്റില്‍ യോ-യോ ടെസ്റ്റ് നടപ്പിലാക്കിത്തുടങ്ങുക. ഇനി എല്ലാ തവണയും സീസണ്‍ ആരംഭിക്കുന്നതിന് മുന്‍പ് ജാര്‍ഖണ്ട് ക്രിക്കറ്റ് താരങ്ങള്‍ക്ക് വേണ്ടി യോ-യോ ടെസ്റ്റ് നടത്തും. ഈ കടമ്പ കിടക്കുന്നവർ മാത്രമേ ടീം സെലക്ഷനില്‍ പരിഗണിക്കൂ.
Also Read : ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ക്ക് കനത്ത തിരിച്ചടിയായി പാകിസ്ഥാന്റെ അപ്രതീക്ഷിത നീക്കം
ഇതാദ്യമായാണ് ഇന്ത്യയിലെ ഒരു സംസ്ഥാനം തങ്ങളുടെ ടീം സെലക്ഷന് യോ-യോ ടെസ്റ്റ് ഒരു പ്രധാന മാനദണ്ഡമാക്കാന്‍ പോകുന്നത്. ഈ വര്‍ഷം സെപ്റ്റംബറിലാകും ജാര്‍ഖണ്ട് ക്രിക്കറ്റിലെ ആദ്യ യോ-യോ ടെസ്റ്റ് നടക്കുക. താരങ്ങളെല്ലാം നിര്‍ബന്ധമായും യോ-യോ ടെസ്റ്റില്‍ പങ്കെടുക്കണമെന്ന് അവരെ അറിയിച്ചതായി ജാര്‍ഖണ്ട് സംസ്ഥാന ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി ദേബാഷിഷ് ചക്രബര്‍ത്തി മാധ്യമങ്ങളോട് വ്യക്തമാക്കി.
Post Your Comments