കോട്ടയം : ജലന്ധര്‍ രൂപതയിലെ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിനു പുറമെ കൂടുതല്‍ പരാതികള്‍ പുറത്ത്. ബിഷപ്പിന്റെ പീഡനത്തെ തുടര്‍ന്ന് ഫോര്‍മേറ്റര്‍ ചുമതല വഹിച്ചിരുന്ന 16 കന്യാസ്ത്രീകള്‍ വരെ സഭ വിട്ടുപോയതായാണ് ഒടുവില്‍ പുറത്തുവന്ന റിപ്പോര്‍ട്ട്. അവരുടെ പേരുവിവരങ്ങളും സഭ വിട്ടുപോകാനുള്ള കാരണവും എല്ലാവര്‍ക്കും അറിയാമെന്നും മറ്റുമുള്ള ആരോപണം ഉയര്‍ത്തി കന്യാസ്ത്രീകള്‍ മദര്‍ ജനറലിനു നല്‍കിയ പരാതിയാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്.
ബിഷപ്പിനെ എതിര്‍ക്കുന്നവര്‍ക്ക് സ്ഥലംമാറ്റവും ബിഷപ്പിന്റെ ഇഷ്ടക്കാരികള്‍ക്ക് ഉയര്‍ന്ന സ്ഥാനമാനങ്ങള്‍, നേതൃസ്ഥാനം എന്നിവ വഹിയ്ക്കാനുള്ള അധികാരവും നല്‍കുന്നു എന്നതാണ് പരാതിയിലുള്ളത്. സന്യാസ സഭയുടെ രക്ഷാധികാരി എന്ന അധികാരം മാത്രമുള്ള അദ്ദേഹം കന്യാസ്ത്രീകളുടെ വാര്‍ഷിക അവധി പോലും നിശ്ചയിക്കുന്നതായും സ്ഥലം മാറ്റത്തില്‍ ഇടപെടുന്നതായുമാണ് പരാതി. ബിഷപ്പിന്റെ താല്‍പ്പര്യങ്ങള്‍ക്ക് വഴങ്ങുന്നവര്‍ക്കാണ് കൂടുതല്‍ പരിഗണന. എതിര്‍ക്കുന്നവരെ ശത്രുവിനെ പോലെ കാണുന്നു എന്നെല്ലാമാണ് കത്തില്‍ പറയുന്നത്.
നൂറില്‍ താഴെ അംഗങ്ങള്‍ ഉള്‍പ്പെട്ട ജലന്ധര്‍ രൂപതയ്ക്ക് കീഴിലുള്ള സന്യാസി സമൂഹത്തില്‍ ബിഷപ്പിനെ രക്ഷിക്കാനുള്ള നീക്കങ്ങളും ശക്തമാണ്. ജലന്ധര്‍ രൂപതയിലെ രണ്ടു വൈദികരും കന്യാസ്ത്രീ ഉള്‍പ്പെട്ട ഇടവകയിലെ പുരോഹിതനും ദിവസങ്ങളായി ഒത്തുതീര്‍പ്പ് ശ്രമങ്ങളുമായി കന്യാസ്ത്രീയുടെ സഹോദരിയുടെയും ബന്ധുക്കളുടെയും വീടുകള്‍ കയറിയിറങ്ങുകയാണെന്നാണ് വിവരം. വത്തിക്കാന്‍ പ്രതിനിധി മുഖേന മാര്‍പ്പാപ്പയ്ക്കു നല്‍കിയ പരാതിയില്‍ തീര്‍പ്പുണ്ടായ ശേഷം ഒത്തുതീര്‍പ്പ് പരിഗണിക്കാമെന്ന നിലപാടിലുറച്ചു നില്‍ക്കുകയാണു കന്യാസ്ത്രീ. ഒത്തുതീര്‍പ്പ് ദൗത്യവുമായി പോയ െവെദികരില്‍ ഒരാള്‍ കന്യാസ്ത്രീയുടെ ഇടവകാംഗമാണ്.
read also : ഒരു കേസില്‍ തിലകനുവേണ്ടി കോടതിയില്‍ വരെ താന്‍ കയറിയിട്ടുണ്ട്: മോഹന്‍ലാല്‍
കുറവിലങ്ങാട്ടുള്ള ഗസ്റ്റ് ഹൗസില്‍ രണ്ടു വര്‍ഷത്തിനിടെ തന്നെ പല തവണ പീഡിപ്പിച്ചതായിട്ടാണ് കന്യാസ്ത്രീ പോലീസിനും മജിസ്ട്രേറ്റിനും നല്‍കിയിരിക്കുന്ന മൊഴി. രണ്ടു വര്‍ഷത്തിനിടയില്‍ 13 തവണ പീഡിപ്പിച്ചെന്നും 2014 മെയ് യില്‍ എറണാകുളത്ത് ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴാണ് ആദ്യം പീഡിപ്പിച്ചതെന്നും പിറ്റേന്നും തുടര്‍ന്നെന്നും പരാതിയില്‍ പറയുന്നുണ്ട്. പീഡനം തുടര്‍ന്നതോടെ കന്യാസ്ത്രീ മേജര്‍ ആര്‍ച്ച് ബിഹപ്പ് മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിക്ക് പരാതി നല്‍കി. ഇതോടെ മാനസീക പീഡനമായി. ഒത്തു തീര്‍പ്പ് ചര്‍ച്ചയ്ക്ക് എന്ന് പറഞ്ഞ് കന്യാസ്ത്രീയുടെ വീട്ടിലെത്തിയപ്പോള്‍ ബന്ധുക്കള്‍ ഭീഷണിപ്പെടുത്തിയെന്ന് ആരോപിച്ച് രണ്ടു വൈദികര്‍ പോലീസില്‍ പരാതി നല്‍കുകയും ചെയ്തു. ഇതോടെയാണ് കന്യാസ്ത്രീ പോലീസ് മേധാവിക്ക് തന്നെ പരാതി നല്‍കിയത്.
Post Your Comments