കൊച്ചി: നടന്‍ ദിലീപിനെ അമ്മയില്‍ തിരിച്ചെടുത്തതിനെ തുടര്‍ന്ന് നിരവധി പ്രശ്നങ്ങളായിരുന്നു താരസംഘടനയായ അമ്മ നേരിട്ടത്. തുടര്‍ന്ന് നാല് നടിമാര്‍ അമ്മയില്‍ നിന്നും രാജിവെയ്ക്കുകയും ചെയ്തിരുന്നു. ഇതിനെ തുടര്‍ന്ന് അമ്മയുടെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട മോഹന്‍ലാല്‍ വീണ്ടും അമ്മയുടെ മീറ്റിങ്ങ് ഇന്ന് കൊച്ചിയില്‍ നടത്തിയ സന്ദര്‍ഭത്തിലാണ് തിലകനെ കുറിച്ച് മോഹന്‍ലാല്‍ വ്യക്തമാക്കിയത്.
മഹാനടന്‍ തിലകനുവേണ്ടി കോടതിയില്‍ വരെ താന്‍ കയറിയിട്ടുണ്ടെന്നും വിലക്കുണ്ടായിരുന്ന സമയത്തും തിലകന് വേണ്ട സഹായങ്ങള്‍ ചെയ്തിരുന്നുവെന്നും മോഹന്‍ലാല്‍ വ്യക്തമാക്കി. നടന്‍ തിലകനുണ്ടായിരുന്ന വിലക്കിനെ കുറിച്ച് അമ്മ സംസാരിക്കുകയായിരുന്നു കിളിച്ചുണ്ടന്‍ മാമ്പഴം ചിത്രീകരണത്തിന്റെ സമയത്ത് തിലകന്‍ നടക്കാന്‍ പോലും സാധിക്കില്ലായിരുന്നു.
Also Read : അത് തെറ്റായിപ്പോയി; മാധ്യമങ്ങളോട് ക്ഷമ ചോദിച്ച് മോഹന്‍ലാല്‍
അതുകൊണ്ടുതന്നെ അദ്ദേഹത്തിനുവേണ്ടി വടിയൂന്നി നടക്കുന്ന കഥാപാത്രമായി അദ്ദേഹത്തിന്റെ കഥാപാത്രത്തെ മാറ്റുകയായിരുന്നുവെന്ന് മോഹന്‍ലാല്‍ പറഞ്ഞു.തിലകനുമായി ബന്ധപ്പെട്ട ഒരു കേസില്‍ കോടതിയിലെ സാക്ഷി കൂട്ടില്‍ വരെ താന്‍ കയറിയെന്നും താരം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
Post Your Comments