ടോക്കിയോ: കനത്ത മഴയില്‍ നൂറിലധികം പേര്‍ക്ക് ദാരുണാന്ത്യം. അമ്പതില്‍ അധികം പേരെ കാണാതായിട്ടുണ്ട്. മരണ സംഖ്യ ഇനിയും ഉയരാനാണ് സാധ്യത. ജപ്പാനിലാണ് വന്‍ ദുരന്തം വിതച്ച് മഴ പെയ്യുന്നത്. ഹിരോഷിമ, മോട്ടോയാമ തുടങ്ങിയ സ്ഥലങ്ങളിലാണ് മഴ കൂടുതല്‍ ദുരന്തം വിതച്ചത്.
READ ALSO: കനത്ത മഴയും വെള്ളപ്പൊക്കവും : മരിച്ചവരുടെ എണ്ണം 70 ആയി
മഴ കുറഞ്ഞതിനെ തുടര്‍ന്ന് കാണാതായവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ പുനരാരംഭിച്ചിട്ടുണ്ട്. നദികള്‍ കരകവിഞ്ഞൊഴുകാന്‍ സാധ്യതയുളളതുകൊണ്ട് മൂന്നു ലക്ഷത്തോളം പേരെയാണ് മാറ്റി താമസിപ്പിച്ചിരിക്കുന്നത്. വടക്കന്‍ മേഖലയില്‍ സാധാരണ ജൂലൈ മാസത്തില്‍ പെയ്യുന്ന മഴയുടെ മൂന്നിരട്ടി മഴയാണ് ഇത്തവണ പെയ്തത്.
Post Your Comments