Latest NewsIndia

സാമ്പത്തിക തട്ടിപ്പ് ; ബാങ്കിങ് മേഖലകളില്‍ കഴിവുള്ളവർ സി.ബി.ഐ.യിലേക്ക്

ന്യൂഡല്‍ഹി: ഇന്ത്യയിൽ ബാങ്കിങ് മേഖലകളിലെ കുറ്റകൃത്യങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ ഇത്തരം കേസുകൾ അന്വേഷിക്കുന്ന കുറ്റാന്വേഷണ ഏജന്‍സിയായ സി.ബി.ഐയിലേക്ക് ബാങ്കിങ് മേഖലകളില്‍ കഴിവ് തെറിയിച്ചവരെ നിയമിക്കുന്നു. കേന്ദ്ര സർക്കാരിന്റേതാണ് തീരുമാനം.

താൽക്കാലികമായി കേന്ദ്രസര്‍ക്കാരിലെ വിവിധവകുപ്പുകളില്‍നിന്ന് ഉദ്യോഗസ്ഥരെ ഡെപ്യൂട്ടേഷനിലാണെടുക്കുക. ഇതിനുള്ള അറിയിപ്പ് ധനമന്ത്രാലയമടക്കമുള്ള മന്ത്രാലയങ്ങള്‍ക്ക് സി.ബി.ഐ. അയച്ചിട്ടുണ്ട്. അഡ്വൈസര്‍ (ബാങ്കിങ്), സീനിയര്‍ അഡ്വൈസര്‍ (വിദേശവ്യാപാരവും വിനിമയവും), ഡെപ്യൂട്ടി അഡ്വൈസര്‍ (വിദേശവ്യാപാരവും വിനിമയവും), സീനിയര്‍ അഡ്വൈസര്‍ (നികുതി) എന്നീ തസ്തികകളിലാണ് വിദഗ്ധരെ നിയമിക്കുന്നത്.

പഴയ തസ്തികയിൽ അവർക്ക് ലഭിച്ചിരുന്ന ശമ്പളത്തിന്റെ 20 ശതമാനം പ്രത്യേക സുരക്ഷാ ബത്തയായി അധികം നല്കും. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് ബാങ്കിങ്-നികുതി രംഗത്തെ സങ്കീര്‍ണതകള്‍ പലപ്പോഴും ബുദ്ധിമുട്ടുണ്ടാകാറുണ്ട്. ഇക്കാര്യങ്ങളില്‍ വൈദഗ്ധ്യമുള്ളവര്‍ അന്വേഷണസംഘത്തിന്റെ ഭാഗമാവുന്നതോടെ വേണ്ടത്ര തെളിവുകള്‍ ശേഖരിച്ച്‌ അന്വേഷണം പെട്ടെന്ന് പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് സി.ബി.ഐ. കരുതുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button