കൊച്ചി: നടന്‍ ദിലീപിനെ അമ്മയില്‍ തിരിച്ചെടുത്തതിനെ തുടര്‍ന്ന് നിരവധി പ്രശ്‌നങ്ങളായിരുന്നു താരസംഘടനയായ അമ്മ നേരിട്ടത്. തുടര്‍ന്ന് നാല് നടിമാര്‍ അമ്മയില്‍ നിന്നും രാജിവെയ്ക്കുകയും ചെയ്തിരുന്നു. ഇതിനെ തുടര്‍ന്ന് അമ്മയുടെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട മോഹന്‍ലാല്‍ വീണ്ടും അമ്മയുടെ മീറ്റിങ്ങ് ഇന്ന് കൊച്ചിയില്‍ നടത്തിയ സന്ദര്‍ഭത്തിലാണ് മാധ്യമങ്ങളോട് മോഹന്‍ലാല്‍ മാപ്പ് പറഞ്ഞത്.
കഴിഞ്ഞ തവണ നടന്ന അമ്മയുടെ ജനറല്‍ മീറ്റിങ്ങിന് ശേഷം മാധ്യമങ്ങളെ വിളിക്കാതിരുന്നതും അവരോട് ഇതിനെ കുറിച്ച് സംസാരിക്കാതിരുന്നതും തെറ്റായിപ്പോയെന്നും അതില്‍ മാപ്പു ചോദക്കുന്നുവെന്നും മോഹന്‍ലാല്‍ വ്യക്തമാക്കി. അമ്മയിലെ അംഗമായോ അല്ലെങ്കില്‍ അമ്മയുടെ പ്രസിഡന്റായോ അല്ല, മറിച്ച് ഒരു വ്യക്തി എന്ന നിലയിലാണ് താന്‍ മാപ്പ് പറയുന്നതെന്നും മോഹന്‍ലാല്‍ വ്യക്തമാക്കി.
അമ്മ തുടക്കം മുതല്‍ ആക്രമിക്കപ്പെട്ട നടിക്കൊപ്പമാണ്. ദിലീപിനെതിരെ ഒരു പരാതിയും ആരും തന്നിട്ടില്ല. ദിലീപിനെ തിരിച്ചെടുക്കരുതെന്ന് ആരും ആവശ്യപ്പെട്ടില്ല. ഏതെങ്കിലും നടിക്ക് അന്ന് യോഗത്തില്‍ ആവശ്യപ്പെടാമായിരുന്നു. തീരുമാനം അപ്പോള്‍ തന്നെ മാറ്റാമായിരുന്നുവെന്നും മോഹന്‍ലാല്‍ പറഞ്ഞു. ദിലീപ് ഇപ്പോള്‍ അമ്മയുടെ പുറത്തുതന്നെയാണ്. ദിലീപ് വിഷയത്തില്‍ അമ്മയില്‍ കടുത്ത ഭിന്നതയുണ്ടാക്കി. ആക്രമിക്കപ്പെട്ട നടിയെ ഒരിക്കലും മാറ്റി നിര്‍ത്തിയിട്ടില്ലെന്നും മോഹന്‍ലാല്‍ പറയുന്നു. അവസരങ്ങള്‍ നഷ്ടപ്പെട്ടുവെന്ന പരാതി ആക്രമിക്കപ്പെട്ട നടി എഴുതി നല്‍കിയിട്ടില്ലെന്നും മോഹന്‍ലാല്‍ വ്യക്തമാക്കി.
Post Your Comments