നോയിഡ: അമ്മയെയും സഹോദരിയെയും കൊലപ്പെടുത്തിയ കേസിൽ ശിക്ഷ അനുഭവിക്കുന്ന പ്രതിക്ക് പത്താം ക്ലാസിൽ മികച്ച വിജയം. കഴിഞ്ഞ ഡിസംബറിലാരുന്നു ആൺകുട്ടി അമ്മയെയും സഹോദരിയെയും കൊലപ്പെടുത്തിയത്. പഠനത്തിൽ പുറകിലാണെന്ന കാരണത്താൽ ഒരു ദിവസം അമ്മ മകനെ വഴക്ക് പറഞ്ഞിരുന്നു. ഇതിന്റെ ദേഷ്യത്തിൽ രാത്രിയിൽ ഉറങ്ങികിടന്നിരുന്ന അമ്മയെയും സഹോദരിയെയും ആൺകുട്ടി പിസാ കട്ടറും ബാറ്റും ഉപയോഗിച്ച് ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു.
ALSO READ: 21കാരനെ കൊലപ്പെടുത്തിയ ശേഷം അച്ഛൻ ആത്മഹത്യ ചെയ്തു
സംഭവത്തിന് ശേഷം ഒളിവിൽ പോയ കുട്ടിയെ ദിവസങ്ങൾക്ക് ശേഷം ഡൽഹിയിൽ നിന്ന് പിടികൂടുകയായിരുന്നു. ജയിൽ ശിക്ഷ അനുഭവിക്കുന്നതിനിടയിലും കുട്ടി പഠനം തുടർന്നു. പത്താം ക്ലാസിൽ മികച്ച വിജയം നേടുകയും സർക്കാർ അനുവദിക്കുന്ന 25,000 രൂപയുടെ ഗ്രാൻഡ് നേടുകയും ചെയ്തു. ജയിൽ ശിക്ഷ അനുഭവിക്കുന്ന നിരവധി കുട്ടികൾ പരീക്ഷയിൽ ഉന്നത വിജയം നേടുകയും സർക്കാർ ഗ്രാൻഡ് നേടുകയും ചെയ്തു.
Post Your Comments