Latest NewsGulf

ദുബായിൽ വീടിന് തീയിട്ട ശേഷം 20കരന്റെ ആത്മഹത്യാ ശ്രമം

ദുബായ്: വീടിന് തീയിട്ട ശേഷം 20കരൻ ജീവനൊടുക്കാൻ ശ്രമിച്ചു. ദുബായ് അൽവാരയിലാണ് സംഭവം. അച്ഛൻ രണ്ടാം വിവാഹം ചെയ്തതാണ് മകനെകൊണ്ട് ഇങ്ങനെയൊരു കടുംകൈ ചെയ്യിപ്പിച്ചതെന്നാണ് വിവരം. 57കാരനായ അച്ഛനും 37കാരിയായ രണ്ടാനമ്മയും വീടിനുള്ളിൽ ഉണ്ടായിരുന്നപ്പോഴായിരുന്നു മകൻ വീടിന് തീയിട്ടത്. സംഭവം നടന്നത് രാത്രിയിലായിരുന്നതിനാൽ സമീപവാസികൾ അപകടം അറിയാനും വൈകി. പോലീസും അഗ്നിശമനസേനയും സ്ഥലത്തെത്തി തീയണച്ച് അകത്ത് കേറിയപ്പോഴേക്കും വീട്ടിലുണ്ടായിരുന്ന ദമ്പതികൾക്കും മകനും ഗുരുതരമായി പൊള്ളലേറ്റിരുന്നു.

ALSO READ: വീടിന് തീയിട്ടു ഭാര്യയെ കൊല്ലാൻ ശ്രമിച്ച ഭര്‍ത്താവ് പിടിയിൽ

ജീവനൊടുക്കുന്നതിനായി ആൺകുട്ടി കഴുത്തിൽ കത്തികൊണ്ട് മുറിവേൽപ്പിക്കുകയും ചെയ്‌തിരുന്നു. ദമ്പതികളെ മുറിക്കുള്ളിൽ നിന്നും മകനെ ശുചിമുറിൽ നിന്നുമാണ് കണ്ടെത്തിയത്. അമേരിക്കയിൽ പഠിച്ചുകൊണ്ടിരുന്ന കൗമാരക്കാരൻ ഒരു വർഷം മുൻപാണ് അച്ഛനൊപ്പം താമസിക്കുന്നതിനായി ദുബായിൽ എത്തിയത്. അച്ഛൻ രണ്ടാം വിവാഹം ചെയ്‌തതോടെ മകനും അച്ഛനും തമ്മിൽ കലഹിക്കുന്നത് പതിവായിരുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button