KeralaLatest News

ക്രിസ്തീയ സഭയിലെ പീഡന വിവാദത്തില്‍ പ്രതികരണവുമായി വെള്ളാപ്പള്ളി നടേശന്‍

കൊല്ലം: ക്രിസ്തീയ സഭയിലെ ലൈംഗിക പീഡന വിവാദത്തില്‍ പ്രതികരണവുമായി എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ആരോപണ വിധേയരും പരാതിക്കാരായ സ്ത്രീകളും ഒരുപോലെ കുറ്റക്കാരാണെന്നും അദ്ദേഹം പറഞ്ഞു. ഉഭയസമ്മതപ്രകാരമാണ് ബന്ധങ്ങള്‍ ഉണ്ടായതെന്നും വിവാദമായപ്പോള്‍ പീഡനമായി മാറുകയായിരുന്നുവെന്നും വെള്ളാപ്പള്ളി പറഞ്ഞു.

READ ALSO: സഭയിലെ ലൈംഗിക ആരോപണം: അന്വേഷണം ഇനി ക്രൈംബ്രാഞ്ചിന്

കോണ്‍ഗ്രസിനെയും വെള്ളാപ്പള്ളി വിമര്‍ശിച്ചു. കോണ്‍ഗ്രസ് യാദവകുലം പോലെ നശിച്ചു. അവര്‍ക്കിനി സംസ്ഥാനത്ത് ഒരു തിരിച്ചുവരവുണ്ടാകില്ല. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിനു ശേഷവും പിണറായി വിജയന്‍ തന്നെ കേരളം ഭരിക്കുമെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button