കണ്ണൂര്‍: തമിഴ്നാട് സ്വദേശിനിയെ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ ശ്രീകണ്ഠപുരത്താണ് സംഭവം. തഞ്ചാവൂര്‍ സ്വദേശിനി സുന്ദരാമാള്‍(69) ആണ് മരിച്ചത്. മഴയെ തുടർന്ന് പുഴ കര കവിഞ്ഞ് ഒഴുകി വീടിനു മുന്നില്‍ വെള്ളക്കെട്ട് രൂപപ്പെട്ടിരുന്നു. രാത്രി അബദ്ധത്തില്‍ ഈ വെള്ളക്കെട്ടില്‍ വീണാതാകാം എന്നാണ് നിഗമനം.
ALSO READ: ബോട്ട് അപകടം : നിരവധി പേർ മുങ്ങി മരിച്ചു
ഇന്ന് രാവിലെയാണ് വെള്ളക്കെട്ടിൽ നിന്ന് മൃതദേഹം കണ്ടെത്തിയത്. കനത്ത മഴയെ തുടർന്ന് കണ്ണൂരിൽ മലയോര മേഖലയില്‍ പലയിടത്തും വെള്ളക്കെട്ടും ഗതാഗത തടസ്സവും നേരിടുന്നുണ്ട്
Post Your Comments