കൊല്ലം: പ്രമുഖ ജ്വല്ലറിയില്‍ നിന്ന് രണ്ടു കോടിയുടെ സ്വര്‍ണവുമായി സെയില്‍സ് മാനേജര്‍ മുങ്ങി. കൊല്ലം ആര്.പി മാളില്‍ പ്രവര്‍ത്തിക്കുന്ന മലബാര്‍ ഗോള്‍ഡ് ജ്വല്ലറിയിലാണ് കവർച്ച നടന്നത്. ഇവിടെ സെയില്‍സ് മാനേജരായി ജോലി ചെയ്തിരുന്ന കണ്ണൂര്‍ ഉളിക്കല്‍ വയത്തുര്‍ തൊമ്മിക്കാട്ടില്‍ ടി ജോര്‍ജ് തോമസാ(45)ണ് സ്വര്‍ണവുമായി കടന്നത്.
ALSO READ: VIDEO: അതിവിദഗ്ദമായി ജ്വല്ലറിയില്‍ നിന്ന് ആഭരണം അടിച്ചുമാറ്റുന്ന യുവതി: സി.സി.ടി.വി വീഡിയോ വൈറല്‍
12 വര്‍ഷത്തോളമായി ഇയാള്‍ മലബാര്‍ ഗോള്‍ഡിലെ ജീവനക്കാരനാണ്. എട്ട് വര്‍ഷമായി കൊല്ലത്തു തന്നെ തുടരുന്നു. വെള്ളിയാഴ്ച മുതൽ ഇയാളെ കാണാതാവുകയായിരുന്നു. തുടർന്ന് സംശയം തോന്നിയ അധികൃതർ സ്റ്റോക്ക് പരിശോധിച്ചപ്പോഴാണ് കവർച്ച നടന്നതായ് കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
Post Your Comments