കൊച്ചി: ഫ്ളവേഴ്സ് ചാനലിലെ ജനപ്രിയ പരമ്പരയായ ഉപ്പും മുളകിലെ നായിക നിഷാ സാരംഗിനെ സീരിയലില്‍ നിന്നും പുറത്താക്കിയതുമായി ബന്ധപ്പെട്ട് വന്‍ വിവാദങ്ങളാണ് ഉയരുന്നത്. സംവിധായകന്റെ മോശം പെരുമാറ്റത്തെക്കുറിച്ച് നടി നിഷ സാരംഗ് പരാതി പറഞ്ഞിട്ടും ചാനല്‍ എം.ഡിയായ ശ്രീകണ്ഠന് നായര്‍ നടപടി എടുത്തില്ലെന്നാണ് ആരോപണം. ശ്രീകണ്ഠന് നായരോട് പറഞ്ഞപ്പോള്‍ നമ്മള് തമ്മില്‍ പറഞ്ഞതിരിക്കട്ടെ ഇനി ആരോടും പറയണ്ട്. പുറത്ത് അറിഞ്ഞാല്‍ ആരും വിളിക്കില്ലെന്നും ശ്രീകണ്ഠന് നായര്‍ പറഞ്ഞതായി നിഷ സാരംഗിനെ ഉദ്ധരിച്ച് നടി പാര്‍വതി വെളിപ്പെടുത്തി.
കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടര്‍ ചാനലിന് നല്കിയ അഭിമുഖത്തിലാണ് നിഷ സാരംഗ് സീരിയല്‍ സംവിധായകനില്‍ നിന്ന് നേരിട്ട പീഡനം തുറന്നു പറഞ്ഞത്. അഞ്ച് ദിവസം അവധി എടുത്ത് അമേരിക്കയില്‍ പോയി വന്നപ്പോള്‍ തന്നെ സീരിയലില്‍ നിന്ന് പുറത്താക്കിയെന്നാണ് നിഷയുടെ ആരോപണം. സീരിയല്‍ സെറ്റില്‍ വച്ച് നിരന്തരം മോശമായി പെരുമാറിയതിനെതിരെ പരാതി പറഞ്ഞതിന് സംവിധായകന് പകരം വീട്ടുകയായിരുന്നെന്നും നിഷ വെളിപ്പെടുത്തി.
Read Also : നിഷ സാരംഗ് നീലുവായി തന്നെ തുടരുമോ? ഉപ്പും മുളകും അണിയറ പ്രവര്‍ത്തകരുടെ ഒടുവിലത്തെ നിലപാട് ഇങ്ങനെ
സീരിയല്‍ ആരംഭിച്ചതിന് ശേഷം തന്നോട് നിരന്തരം മോശമായി പെരുമാറുകയും മെസേജ് അയക്കുകയും ചെയ്തു. എന്നാല്‍ തനിക്കത് ഇഷ്ടമല്ലെന്ന് പറഞ്ഞപ്പോള്‍ നിരന്തരം തനിക്ക് മെസേജ് അയക്കാനും തെറി വിളിക്കാനും തുടങ്ങിയെന്ന് നിഷ പറഞ്ഞു. നിഷയുടെ വെളിപ്പെടുത്തല്‍ വന്നതോടെ ഫ്ളവേഴ്സ് ടിവിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വന്‍ പ്രതിഷേധമാണ് നടക്കുന്നത്.
Post Your Comments