ജയ്പൂര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റാലിക്ക് ബോംബ് ഭീഷണി. സംഭവത്തില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. ഫോണ്‍ സന്ദേശത്തിലൂടെയാണ് പ്രധാനമന്ത്രി പങ്കെടുക്കുന്ന റാലിക്ക് ബോംബ് ഭീഷണി ലഭിച്ചത്. ആന്റി ടെററിസം സ്‌ക്വാഡാണ് ഇയാളെ അറസ്റ്റ് ചെയ്തത്. റാലിയില്‍ താന്‍ തന്നെ ബോംബ് സ്ഥാപിച്ചിട്ടുണ്ടെന്നായിരുന്നു ഇയാളുടെ ഭീഷണി.
read also: കോണ്‍ഗ്രസ് ഇപ്പോള്‍ അറിയപ്പെടുന്നത് ‘ബേല്‍ ഗാന്ധി’യെന്ന്; പരിഹാസവുമായി പ്രധാനമന്ത്രി
ദിനേശ് സൈനി എന്നയാളെയാണ് അറസ്റ്റിലായത്. മധോപൂര്‍ സ്വദേശിയായ ഇയാള്‍ രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ദര രാജെയുടെ സ്‌പെഷ്യല്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഓഫീസറെ വിളിച്ചാണ് ഭീഷണി മുഴക്കിയത്. തുടര്‍ന്ന് പോലീസ് കോള്‍ ട്രാക്ക് ചെയ്യുകയും ദിനേശിനെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
അതേസമയം ചോദ്യം ചെയ്യലില്‍ ഇയാള്‍ക്ക് മാനസിക പ്രശ്‌നങ്ങള്‍ ഉള്ളതായി പോലീസിന് വ്യക്തമായി. ഇന്നലെയാണ് സംഭവം. ജയ്പൂരിലെത്തിയ പ്രധാനമന്ത്രി പല പ്രോജക്ടുകളും ഉദ്ഘാടനം ചെയ്തു. ബോംബ് ഭീഷണിക്ക് ശേഷം സുരക്ഷ വിഭാഗം സുരക്ഷ ശക്തമാക്കിയിരുന്നു. പോയവര്‍ഷം ഡല്‍ഹി പോലീസിനും ഇത്തരത്തില്‍ മോദിക്കെതിരെ ഭീഷണി സന്ദേശം ലഭിച്ചിരുന്നു.
Post Your Comments