ടോക്കിയോ : ജപ്പാനിൽ കഴിഞ്ഞ ദിവസങ്ങളിൽ തുടരുന്ന ശക്തമായ മഴയിലും വെള്ളപ്പൊക്കത്തിലും മരിച്ചവരുടെ എണ്ണം 70 ആയി. എന്നാൽ 76 പേര്‍ മരണപ്പട്ടുവെന്നും 92 പേരെ കാണാതായിട്ടുണ്ടെന്നുമാണ് ചില പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയുന്നത്.
പല ജനവാസ പ്രദേശങ്ങളും ഇപ്പോൾ വെള്ളത്തിനടിയിലാണ്. തുടര്‍ച്ചയായുണ്ടാകുന്ന മണ്ണിടിച്ചിലില്‍ ഗതാഗതം താറുമാറാക്കി. ഹിരോഷിമ, ഒസാക്ക, ഒകയാമ മേഖലകളിലാണ് കൂടുതല്‍ നാശനഷ്ടമുണ്ടായിരിക്കുന്നതെന്നും കാണാതായവരില്‍ ഭൂരിഭാഗം പേരും ഹിരോഷിമയില്‍ നിന്നുള്ളവരാണെന്നുമാണ് ഒടുവിൽ ലഭിക്കുന്ന വിവരം.
ദുരന്ത നിവാരണ സേന, പൊലീസ്, അഗ്നിശമന സേന തുടങ്ങി എല്ലാ മേഖലകളില്‍ നിന്നുമുള്ള സേവനങ്ങള്‍ ഉൾപ്പെടുത്തിയാണ് രക്ഷാപ്രവർത്തനം നടക്കുന്നത്. കൂടാതെ തിങ്കളാഴ്ച പുലര്‍ച്ചവരെ ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചതിനാൽ കനത്ത ജാഗ്രതാ നിര്‍ദ്ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്.
Also read : ഗുഹയിൽ നിന്നും രക്ഷപ്പെടുത്തിയ കുട്ടികളുടെ എണ്ണം നാലായി : രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു
Post Your Comments