കന്‍സാസ്: ഇന്ത്യൻ വിദ്യാർത്ഥി അമേരിക്കയില്‍ വെടിയേറ്റു മരിച്ചു. തെലങ്കാനയില്‍നിന്നുള്ള വിദ്യാർത്ഥിയായ ശരത് കൊപ്പു (25)ആണ് മരിച്ചത്. കന്‍സാസ് സിറ്റിയിൽ കഴിഞ്ഞ ദിവസം വൈകിട്ടാണ് യുവാവിന് വെടിയേറ്റതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്‌തു.
ALSO READ: മാനസിക രോഗിയുടെ വെടിയേറ്റ് സ്ത്രീയ്ക്ക് ദാരുണാന്ത്യം
ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അഞ്ച് വെടിയൊച്ചകള്‍ കേട്ടതായി ദൃക്‌സാക്ഷികള്‍ മാധ്യമങ്ങളോട് പറഞ്ഞു. അക്രമികള്‍ ആരാണെന്നോ അവര്‍ക്ക് എങ്ങനെ രക്ഷപെടാന്‍ കഴിഞ്ഞുവെന്നോ വ്യക്തമല്ല. കൊല്ലപ്പെട്ട ശരത് കൊപ്പു തെലങ്കാനയിലെ വാറങ്കല്‍ ജില്ലക്കാരനാണ്.
Post Your Comments