ജയ്പൂര്‍: രാജസ്ഥാന് തലസ്ഥാനമായ ജയ്പൂരില്‍ ശക്തമായ ഭൂചലനം. രാവിലെ 9.43ഓടെ ഉണ്ടായ ചലനത്തില്‍ അപകടമോ ആര്‍ക്കും പരുക്ക് പറ്റിയതായോ വിവരമില്ല. റിക്ടര്‍ സ്കെയിലില്‍ 4.3 തീവ്രത രേഖപ്പെടുത്തിയ ചലനമാണ് ഉണ്ടായതാണ് ഇന്ത്യന്‍ മെറ്ററോളജിക്കല്‍ ഡിപ്പാര്‍ട്ട്മെന്റ്(ഐ.എം.ഡി) അറിയിച്ചു.
READ ALSO: ഗള്‍ഫ് നാടുകളെ വിറപ്പിച്ച് ഭൂചലനം
പത്ത് കിലോമീറ്റര്‍ ആഴത്തില്‍ ചലനമുണ്ടായെന്ന് ഐ.എം.ഡി അറിയിച്ചു. ജനങ്ങള്‍ പരിഭ്രാന്തരായി വീട് വിട്ട് ഓടി പുറത്തിറങ്ങിയതായി പ്രാദേശിക മീഡിയകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
Post Your Comments