കൊച്ചി: യുവതി ഓടിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് ഫർണിച്ചർ കടയിലേക്ക് ഇടിച്ചുകയറി. നെല്ലിക്കുഴിയിലാണ് സംഭവം. നാളെ നടക്കുന്ന വിവാഹ നിശ്ചയ ആവശ്യത്തിലേയ്ക്കായി സ്വര്‍ണം വാങ്ങി മടങ്ങിയ നെല്ലിമറ്റം സ്വദേശിയും കുടുംബാംഗങ്ങളുമാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റ യാത്രക്കാരെ കോതമംഗലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Read Also: ഷൂട്ടിങ്ങിനിടെ പ്രമുഖ നടി ഓടിച്ച കാര്‍ നിയന്ത്രണം വിട്ട് മരത്തിലിടിച്ചു
കോതമംഗലം-ആലൂവ റൂട്ടിലെ നെല്ലിക്കുഴിയില്‍ ചവളര്‍ സൊസൈറ്റിയുടെ കീഴില്‍ വരുന്ന ഫര്‍ണിച്ചര്‍ കടയിലേക്കാണ് കാർ ഇടിച്ചുകയറിയത്. യാത്രക്കാര്‍ പുറത്തിറങ്ങി സെക്കന്റുകള്‍ക്കുള്ളില്‍ തന്നെ കമാനത്തിന്റെ തൂണുകളും മേച്ചിലുമുള്‍പ്പെടെ ഡ്രൈവിങ് സീറ്റിന്റെ ഭാഗേത്തയ്ക്ക് പതിച്ചു. കാറോടിച്ചിരുന്ന യുവതി ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് സൂചന.
Post Your Comments