Latest NewsIndia

ഭാട്ട്യ കുടുംബത്തിലെ 11 പേരുടെ മരണത്തിനു പിന്നില്‍ പന്ത്രണ്ടാമന്‍ : ദുരൂഹതയായി ആ ബാഹ്യഇടപെടല്‍ : വളര്‍ത്തുനായ കുരയ്ക്കാതിരുന്നത് സംശയം ബലപ്പെടുന്നു

ന്യൂഡല്‍ഹി: ന്യൂഡല്‍ഹിയിലെ ബുരാരിയിലെ ഭാട്ട്യ കുടുംബത്തിലെ 11 പേരുടെ ആത്മഹത്യയ്ക്ക് പിന്നില്‍ ഒരു പന്ത്രണ്ടാമന്റെ ഇടപെടല്‍ ഉണ്ടെന്ന് പൊലീസ് നിഗമനം. ആത്മാവിനെ സ്വതന്ത്രമാക്കുന്ന ചടങ്ങിനിടെയാണ് കുടുംബം മരിച്ചതെന്ന് ഉറപ്പിച്ച പൊലീസ് ഇതിന് പിന്നിലെ പ്രേരകശക്തിയെയാണ് തിരയുന്നത്.

ഗൃഹനാഥന്‍ ലളിത് ഭാട്ട്യ കഴിഞ്ഞ 11 വര്‍ഷമായി എഴുതിയിരുന്ന ഡയറിയില്‍ നിന്നാണ് ആത്മീയ ചടങ്ങിനെക്കുറിച്ചുള്ള നിര്‍ണായകമായ വിവരങ്ങള്‍ പൊലീസിന് ലഭിച്ചത്. മരണം നടക്കുന്നതിന് ഒരാഴ്ച മുമ്പ് ഏഴുദിവസം നീണ്ടു നിന്ന ‘ആത്മാവിനെ സ്വതന്ത്രമാക്കല്‍ ചടങ്ങ് ‘ കുടുംബത്തില്‍ നടന്നതായി ലളിത് ഭാട്ട്യയുടെ ഡയറിക്കുറിപ്പുകള്‍ സൂചിപ്പിക്കുന്നു. ‘ബാധ് തപസ്യ’ നടക്കുന്നുണ്ടെന്നും ഇതു കുടുംബത്തിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകും എന്നും ഡയറിക്കുറിപ്പിലുണ്ട്. 2015 ജുലായ് ഒമ്പതിന് എഴുതിയ ഡയറിക്കുറിപ്പില്‍ തനിക്കു ശാന്തി ലഭിക്കാനായി ഹരിദ്വാറില്‍ പോയി പൂജ ചെയ്യാന്‍ മരിച്ചു പോയ പിതാവിന്റെ ആത്മാവ് ആവശ്യപ്പെട്ടിരുന്നതായി ലളിത് ഭാട്ട്യ സൂചിപ്പിക്കുന്നു. ബാധ് തപസ്യ ചെയ്യുന്നവര്‍ ആല്‍മരത്തിന്റെ വേരുകളെ പോലെ താഴേക്ക് തൂങ്ങി നില്‍ക്കണമെന്നും ഡയറിയിലുണ്ട്. എന്നാല്‍ ഇതിന് കുടുംബത്തെ പ്രേരിപ്പിച്ചതാരാണെന്നാണ് പൊലീസിനെ കുഴയ്ക്കുന്നത്.

കുടുംബത്തെ മരിച്ച നിലയില്‍ കണ്ടെത്തിയ ദിവസം ഇവരുടെ വീടിന്റെ ഗേറ്റ് തുറന്ന് കിടന്നിരുന്നു. സാധാരണ ഇങ്ങനെ സംഭവിക്കാറുള്ളതല്ലെന്ന് നാട്ടുകാര്‍ പറയുന്നു. ഇത്രയും പേര്‍ മരിച്ചിട്ടും വീട്ടിലെ കാവല്‍നായ കുരയ്ക്കാതിരുന്നതും പൊലീസിനെ സംശയത്തിലാക്കിയിട്ടുണ്ട്. സാധാരണ കൂട്ടില്‍ ഇടാറുള്ള വളര്‍ത്തുനായയെ വീടിന് മുകളിലാണ് കെട്ടിയിരുന്നത്. ഇതാണ് കേസില്‍ ഒരു പന്ത്രണ്ടാമന്റെ സാന്നിധ്യം പൊലീസ് സംശയിക്കുന്നത്.

Read also : ദൈവങ്ങളെ അവഹേളിച്ചു: മതപരിവര്‍ത്തനം നടത്താനെത്തിയ മിഷണറിമാരെ നാട്ടുകാര്‍ തടങ്കലിലാക്കി

അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് ആള്‍ദൈവം ഗീത മായെ ഡല്‍ഹി പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. ഭാട്ട്യ കുടുംബത്തിന്റെ വീട് നിര്‍മിച്ച കരാറുകാരന്റെ മകളാണ് ഗീതയെന്ന് പൊലീസ് പറയുന്നു.കൂട്ടമരണം നടന്ന ശനിയാഴ്ച കുടുംബം തന്നെ വന്നുകാണുമെന്ന് ഗീത പറയുന്ന വീഡിയോ പുറത്തായിരുന്നു. എന്നാല്‍ വീട്ടില്‍ ചെറുക്ഷേത്രങ്ങള്‍ നിര്‍മിക്കാനും പൂജയ്ക്കുമാണ് താന്‍ സാധാരണ പോകാറുള്ളതെന്നും തനിക്ക് ഭാട്ട്യ കുടുംബവുമായി യാതൊരു ബന്ധവുമില്ലെന്നുമാണ് ഗീത പൊലീസിന് മൊഴി നല്‍കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button