Latest NewsIndia

ദൈവങ്ങളെ അവഹേളിച്ചു: മതപരിവര്‍ത്തനം നടത്താനെത്തിയ മിഷണറിമാരെ നാട്ടുകാര്‍ തടങ്കലിലാക്കി

ദുംക•മതപരിവര്‍ത്തനം നടത്താനെത്തിയ ക്രിസ്ത്യന്‍ മിഷണറിമാരുടെ സംഘടനയില്‍പ്പെട്ട 16 അംഗ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു. ജാര്‍ഖണ്ഡിലെ ദുംക ജില്ലയിലാണ് സംഭവം.

കഴിഞ്ഞ ദിവസമായിരുന്നു അറസ്റ്റ്. ആദിവാസി മേഖലയായ ഗ്രാമത്തില്‍ മതപരിവര്‍ത്തനം നടത്താനെത്തിയ, അറസ്റ്റിലായ 16 പേരുള്‍പ്പെട്ട 25 അംഗ സംഘത്തെ നാട്ടുകാര്‍ രണ്ട് ദിവസമായി തടങ്കലിലക്കിയിരിക്കുകയായിരുന്നു. കഴിഞ്ഞദിവസം പോലീസെത്തി ഇവരെ ഇവിടെ നിന്നും രക്ഷപ്പെടുത്തി ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുക്കുകയായിരുന്നു.

വ്യാഴാഴ്ച രാത്രിയാണ്‌ 25 പേരെ ശിക്കാരിപറ പോലീസ് സ്റ്റേഷന്‍ പരിധിയിലെ ഗ്രാമവാസികള്‍ തടങ്കലിലാക്കിയത്. ഗോത്ര ദൈവങ്ങള്‍ക്കെതിരെയും ആരാധനാ കേന്ദ്രള്‍ക്കെതിരെയും അവഹേളനപരമായ പരാമര്‍ശം നടത്തിയതിനെത്തുടര്‍ന്ന് പ്രകോപിതരായ നാട്ടുകാര്‍ ഇവിടെ തടങ്കലിലാക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

ഫൂല്‍പഹാരി ഗ്രാമ മുഖ്യനായ രമേശ്‌ ഹെംബ്രോം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് 25 പേരില്‍ 16 പേരെ പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്‍ഡ്‌ ചെയ്ത് ജയിലേക്കയച്ചു. പിടിയിലായവരില്‍ 7 പേര്‍ സ്ത്രീകളാണ്.

ആരോപണത്തെക്കുറിച്ച് അന്വേഷിക്കുകയാണ്.കഴിഞ്ഞ കുറെ മാസങ്ങളായി ക്രിസ്തുമതം സ്വീകരിക്കാന്‍ മിഷണറിമാര്‍ ഗ്രാമവാസികളെ പ്രേരിപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന് ഗ്രാമമുഖ്യന്‍ പരാതിയില്‍ പറയുന്നു. ഗുരുതരമായ വിഷയമാണിത്. മതസൗഹാർദ്ദത്തിന് കോട്ടം തട്ടാത്ത വിധത്തിലാണ് ഇടപെടുന്നതെന്നും പൊലീസ് വ്യക്തമാക്കി.

അറസ്റ്റ് ചെയ്തവരിൽ നിന്ന് മറ്റ് മതങ്ങളെ അപഹസിക്കുന്ന ലഘുലേഖകളും ഗ്രന്ഥങ്ങളും കണ്ടെത്തിയെന്നും എസ്.പി കിഷോര്‍ കൗശല്‍ പറഞ്ഞു.

2017 ല്‍ നിലവില്‍ വന്ന ജാർഖണ്ഡ് മതസ്വാതന്ത്ര്യ നിയമത്തിന്റെ കീഴിലാണ് ‌അറസ്റ്റ് എന്ന് ശിക്കാരിപറ പോലീസ് സ്റ്റേഷന്‍ ഇന്‍ ചാര്‍ജ് ഓഫീസര്‍ മനോജ്‌ കുമാര്‍ താക്കൂര്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഈ നിയമം നിലവില്‍ വന്ന ശേഷം ഉണ്ടാകുന്ന പ്രധാന അറസ്റ്റ് ആണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button