തിരുവനന്തപുരം: വൈദികര്‍ക്കെതിരായ ലൈംഗികാരോപണത്തില്‍ പ്രതികരിച്ച് എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. “ക്രൈസ്തവ സഭകളിലെ വൈദികര്‍ക്കെതിരായ ആരോപണത്തില്‍ ദുരൂഹതയുണ്ട്. ആരോപണവിധേയരും പരാതിക്കാരായ സ്ത്രീകളും ഒരേപോലെ കുറ്റക്കാരാണ്. ഉഭയകക്ഷി സമ്മതപ്രകാരം നടന്ന ബന്ധങ്ങളെ എങ്ങനെ പീഡനമായി കാണാനാകും. സംഭവം വിവാദമായപ്പോള്‍ അത് പീഡനമായി മാറി. കോണ്‍ഗ്രസ് യാദവ കുലം പോലെ നശിച്ചു. കോണ്‍ഗ്രസിന് സംസ്ഥാനത്ത് ഇനി തിരിച്ചുവരവുണ്ടാകാനിടയില്ല. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം പിണറായി വീണ്ടും മുഖ്യമന്ത്രിയാകുമെന്നും ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം ബി.ജെ.പി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്നും” വെള്ളാപ്പള്ളി പറഞ്ഞു.
Also read : റോഡിലെ കുഴികളുടെ എണ്ണം കൃത്യമായി എണ്ണിപ്പറഞ്ഞ് മന്ത്രി ജി.സുധാകരന്‍
Post Your Comments