തിരൂര്‍: ഒരേദിവസം തിരൂരിൽ അരങ്ങേറിയത് കഞ്ചാവുമാഫിയയുടെ രണ്ട് ക്രൂരകൃത്യങ്ങള്‍. കഞ്ചാവുമാഫിയ യുവാവിന്റെ കൈപ്പത്തി വെട്ടുകയും റെയില്‍വെ പ്ലാറ്റ്‌ഫോമില്‍ കൗമരക്കാരനെ കുത്തിപേഴ്‌സ് കവരുകയും ചെയ്തു.
തിരൂര്‍ മുന്‍സിപ്പല്‍ ബസ്‌റ്റാന്റിന് സമീപം കഞ്ചാവുമാഫിയ ഹോട്ടല്‍ തൊഴിലാളിയായ മുനീറി(27) ന്റെ കൈപ്പത്തി വെട്ടുകയായിരുന്നു .ഇതിനുപിന്നാലെ പ്ലാറ്റ്‌ഫോം മുറിച്ചു കടക്കുന്നതിനിടയില്‍ മുഹമ്മദ് ഫാസിലിനെ (17) കത്തികൊണ്ടു കുത്തി പഴ്‌സും മൊബൈല്‍ ഫോണും സംഘം കവർന്നു . മുനീറിനെ സംഘം മൂന്നു തവണ വെട്ടി. തുടർന്ന് മുനീറിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Read also:ദുബായില്‍ പൊടിക്കാറ്റും മഴയും, റിപ്പോര്‍ട്ട് ചെയ്തത് 200ല്‍ അധികം അപകടങ്ങള്‍
അക്രമത്തില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയായ ഫാസിലിന്റെ രണ്ട് കാലിനും, കൈകള്‍ക്കും മാരകമായി പരിക്കേറ്റു. മുറിവ് ഗുരുതരമായതിനാല്‍ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ ശസ്‌ത്രക്രിയക്ക് വിധേയനാക്കി. കരാട്ടെ അധ്യാപകനൊപ്പം തിരൂരിലെത്തിയ ഫാസില്‍ മഴ കാരണം കടത്തിണ്ണയില്‍ കയറി നിന്നു. ഈ സമയം മദ്യപിച്ചെത്തിയ ആറോളം വരുന്ന സംഘം കരാട്ടെ അധ്യാപകനായ സുമേഷില്‍ നിന്നും പണം ആവശ്യപ്പെടുകയും കൊടുക്കാന്‍ തയ്യാറാതെ വന്നതോടെ പേഴ്‌സ് മല്‍പിടുത്തത്തിലൂടെ സംഘം തട്ടിയെടുക്കാന്‍ ശ്രമിച്ചു.ഇത് തടയാന്‍ ശ്രമിച്ച സുമേഷിനെ മര്‍ദ്ദിച്ചു. ഇതുകണ്ട് ഫാസില്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിക്കവെ പിന്തുടര്‍ന്ന അക്രമികള്‍ അഴുക്കുചാലിലിട്ട് കത്തി ഉപയോഗിച്ച് കുത്തി പരുക്കേല്‍പ്പിക്കുകയായിരുന്നുവെന്ന് പറയുന്നു.കണ്ടുനിന്നവർ ബഹളം വെച്ചപ്പോൾ അക്രമിസംഘം ഓടി രക്ഷപ്പെട്ടു.
20 മുതല്‍ 25 വയസ്സ് വരെ പ്രായമുള്ള ആറുപേരാണ് അക്രമി സംഘത്തിലുണ്ടായിരുന്നതെന്ന് വിദ്യാര്‍ത്ഥി പറഞ്ഞു. സംഭവത്തില്‍ തിരൂര്‍ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. സമീപ സ്ഥലങ്ങളിൽ ലഹരി മാഫിയയുടെ ഉപദ്രവം ഉണ്ടാകാറുണ്ടെന്ന് നാട്ടുകാർ പോലീസിന് മൊഴി നൽകി.
Post Your Comments