Latest NewsCinema

നടിയെ ആക്രമിച്ച നടന്‍ അറസ്റ്റില്‍

കൊല്‍ക്കത്ത•നടിയെ ശാരീരികമായി ഉപദ്രവിച്ചെന്ന പരാതിയില്‍ ബംഗാളി ടെലിവിഷന്‍ നടന്‍ ജോയ് മുഖര്‍ജിയെ കൊല്‍ക്കത്ത പോലീസ് അറസ്റ്റ് ചെയ്തു. നടി സയന്തികയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ശനിയാഴ്ച രാവിലെ ദക്ഷിണ കൊല്‍ക്കത്തയിലെ വസതിയില്‍ നിന്നുമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച രാത്രിയാണ് ജോയ്ക്കെതിരെ നടി ടോളിഗഞ്ച് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.

അശ്രദ്ധമായ ഡ്രൈവിംഗ്, തെറ്റായ പ്രതിബന്ധം സൃഷ്ടിക്കുക, മനപ്പൂര്‍വം പരിക്കേല്‍പ്പിക്കുക തുടങ്ങിയ കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. വെള്ളിയാഴ്ച രാവിലെ ജിമ്മില്‍ പോയ ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്ന തന്നെ നടന്‍ ശാരീരികമായി ഉപദ്രവിക്കുകയായിരുന്നുവെന്ന് നടി സയന്തികയുടെ പരാതിയില്‍ പറയുന്നു.

നടിയുടെ കാറിനെ പിന്തുടര്‍ന്ന ജോയ്, സതേണ്‍ അവന്യൂവില്‍ വച്ച് കാര്‍ കുറുകെയിട്ട് വഴി തടയുകയും നടിയെ കാറില്‍ നിന്ന് പുറത്തേക്ക് പിടിച്ചിറക്കാന്‍ ശ്രമിക്കുകയും ചെയ്തു. പ്രശ്നത്തില്‍ ഇടപെടാന്‍ ശ്രമിച്ച സയന്തികയുടെ പെഴ്‌സണല്‍ അസിസ്റ്റന്റിനേയും ഇയാള്‍ ആക്രമിച്ചു.

ബംഗാളി സിനിമയിലെ പ്രമുഖ നടിയാണ് സയന്തിക. അതേസമയം, ബംഗാളി ടെലിവിഷനിലെ പരിചിത മുഖമായ ജോയ്, ഏതാനും സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ടാര്‍ജറ്റ്, ഷൂട്ടര്‍ എന്നീ ചിത്രങ്ങളില്‍ ഇവര്‍ ജോഡികളായും അഭിനയിച്ചിട്ടുണ്ട്.

അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പോലീസ്, ജോയ് മുഖര്‍ജിയെ കോടതിയില്‍ ഹാജരാക്കി. കൂടുതല്‍ വിവരങ്ങള്‍ക്കായി കത്തിരിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button