Latest NewsInternational

ചരിത്രം വഴിമാറിയപ്പോള്‍; സ്വന്തം കുഞ്ഞിന് മുലയൂട്ടി ഒരു അച്ഛന്‍

ചരിത്രം ഒരു അച്ഛന്റെ മുന്നില്‍ വഴിമാറിയപ്പോള്‍, മകളെ ആദ്യമായി മുലയൂട്ടി വളര്‍ത്തിയ അച്ഛന്‍ എന്ന സ്ഥാനം ഇനി മാക്സ്മില്ലന്‍ ന്യൂബാറെന്ന പിതാവ് സ്വന്തമാക്കി. അമ്മമാര്‍ക്ക് മാത്രമല്ല അച്ഛന്‍മാര്‍ക്കും മുലയൂട്ടാന്‍ കഴിയുമെന്ന് തെളിയിക്കുകയാണ് മാക്സ്മില്ലന്‍ ന്യൂബാര്‍. മാക്സ് മില്ല്യനും ഭാര്യ ഏപ്രില്‍ ന്യൂബൗറിനും ജൂണ്‍ 26നാണ് കുഞ്ഞ് ജനിക്കുന്നത്. പ്രസവത്തെ തുടര്‍ന്നുണ്ടായ ചില ആരോഗ്യപ്രശ്നങ്ങള്‍ ഏപ്രിലിനെ കാര്യമായി ബാധിച്ചു.

പ്രസവശേഷം അവരെ തുടര്‍ ചികിത്സിക്കായി തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റേണ്ടി വന്നു. അതോടെ കുഞ്ഞിന്റെ പൂര്‍ണ ഉത്തരവാദിത്തം അച്ഛനായി. അവള്‍ക്ക് അയാള്‍ റോസ്ലി എന്നുപേരിട്ടു. കുഞ്ഞിന് മുലപ്പാല്‍ നല്‍കാന്‍ ഏപ്രിലിന് സാധിക്കാതെ വന്നതോടെയാണ് ഈ അച്ഛന്‍ ആ കര്‍ത്തവ്യം ഏറ്റെടുത്തത്. കുട്ടിക്ക് കുപ്പിപ്പാല്‍ നല്‍കാമെന്ന് ആദ്യം തീരുമാനിച്ചുവെങ്കിലും ആ തീരുമാനം മാറ്റി. തന്റെ പൊന്നുമോള്‍ക്ക് ശരിക്കും മുലകുടി അനുഭവിക്കാന്‍ എന്തുചെയ്യാം എന്ന് അദ്ദേഹം ചിന്തിച്ചു.

Also Read : മുലയൂട്ടിയാൽ സൗന്ദര്യം നഷ്ടപ്പെടുമെന്ന ഭീതിയിൽ അമ്മമാർ കുഞ്ഞുങ്ങൾക്ക് നൽകുന്നത് കുപ്പിപ്പാലാണെന്ന് ആനന്ദിബെൻ പട്ടേൽ

ഇതോടെയാണ് രജിസ്റ്റേഡ് നഴ്സായ സൈബില്‍ മാര്‍ട്ടിന്‍ ഡെന്നെഹി സപ്ലിമെന്റല്‍ നഴ്സിംഗ് രീതിയിലൂടെ പാലൂട്ടാന്‍ മാക്സ് മില്ല്യനു നിര്‍ദ്ദേശം നല്‍കിയത് തന്റെ പൊന്നോമനയുടെ ആരോഗ്യത്തിനായി അങ്ങനെ ആ അഛന്‍ മുലയൂട്ടല്‍ കര്‍ത്തവ്യം സന്തോഷത്തോടെ ഏറ്റെടുത്തു. ഒരു ട്യൂബുവഴി സിറിഞ്ചുമായി ബന്ധിപ്പിച്ച പ്ലാസ്റ്റിക് നിപ്പിള്‍ ഷീല്‍ഡ് അച്ഛന്റെ മാറില്‍ ഘടിപ്പിച്ച് കുഞ്ഞിനെ മാറോട് ചേര്‍ത്താണ് അച്ഛന്‍ മകള്‍ക്ക് പാലുനല്‍കുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button