Latest NewsNewsIndia

മയക്കു മരുന്ന് പരിശോധന: ഉത്തരവിനോട് പഞ്ചാബ് മുഖ്യമന്ത്രി പ്രതികരിച്ചതിങ്ങനെ

ചണ്ഢിഗഡ്: മയക്ക് മരുന്ന് പരിശോധനയുമായി ബന്ധപ്പെട്ട് പരിശോധനയ്ക്ക് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ വിധേയനാകണമെന്ന ഉത്തരവിനോട് പ്രതികരിച്ച് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്. പരിശോധനയ്ക്ക് താന്‍ തയാറാണെന്ന നിലപാടാണ് അമരീന്ദര്‍ മുന്നോട്ട് വെച്ചത്.

സര്‍ക്കാരിന് കീഴിലുള്ള എല്ലാ ഉദ്യോഗസ്ഥരും നിര്‍ബന്ധമായും മയക്കു മരുന്ന് പരിശോധനയ്ക്ക് വിധേയരാകണമെന്നാണ് മുഖ്യമന്ത്രി ഉത്തരവില്‍ പറയുന്നത്. എന്നാല്‍ നിയമസഭാംഗങ്ങള്‍ക്ക് മയക്ക് മരുന്ന് പരിശോധന നിര്‍ബന്ധമാക്കുന്നില്ലെന്നതിനെക്കുറിച്ച് വിവാദം കത്തി നില്‍ക്കേ അതില്‍ തെറ്റില്ലെന്നും വാര്‍ഷിക ആരോഗ്യ പരിശോധനയില്‍ ഇത് നടത്തുമെന്നുമായിരുന്നു അമരീന്ദര്‍ സിങ് അറിയിച്ചത്. ട്വിറ്ററിലൂടെയാണ് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button