ആഡംബര വസ്തുക്കളോട് അമിതാവേശമുള്ളവരുണ്ട്. ഇവര്‍ ഇത്തരത്തില്‍ പെരുമാറുന്നത് എന്തുകൊണ്ടാണെന്ന സംശയവും പലര്‍ക്കും തോന്നിയിരിക്കാം. വാച്ച് മുതല്‍ ആഡംബരക്കാറിനോട് വരെ തോന്നുന്ന ഈ ഭ്രമത്തിന് കൈയ്യും കണക്കുമില്ല. തങ്ങളുടെ സ്റ്റാറ്റസ് അല്ലെങ്കില്‍ സാമ്പത്തിക സ്ഥിതി മറ്റുള്ളവരെ കാണിക്കാനാണ് മിക്കവരും ഇത് ചെയ്യുന്നതെന്നും പറയുന്നു. ഇതിന് പിന്നില്‍ ശാസ്ത്രീയമായി പറയാവുന്ന കാരണമുണ്ടോ എന്ന ചോദ്യത്തിന് ഉത്തരം നല്‍കുകയാണ് വിദഗ്ധര്‍.
പുരുഷന്മാരില്‍ കാണുന്ന ഇത്തരം ഭ്രമത്തിന് പിന്നില്‍ ലൈംഗിക ഹോര്‍മോണായ ടെസ്‌റ്റോസ്റ്റിറോണ്‍ ആണെന്ന് വിദഗ്ധര്‍ പറയുന്നു. നേച്ചര്‍ കമ്മ്യൂണിക്കേഷന്‍ എന്ന ജേര്‍ണലിലാണ് ഇത് സംബന്ധിച്ച് വിശദീകരണം നല്‍കിയിരിക്കുന്നത്. 18നും 55നും ഇടയില്‍ പ്രായമുള്ള 243 പുരുഷന്മാരില്‍ നടത്തിയ പഠനത്തിലാണ് ഇത് തെളിഞ്ഞു. രണ്ടു വിഭാഗമായി ഇവരെ തിരിക്കുകയും ടെസ്റ്റോസ്റ്റിറോണ്‍ ജെല്‍ ഒരു വിഭാഗം ആളുകള്‍ക്കും അടുത്ത വിഭാഗത്തിലുള്ളവര്‍ക്ക് പ്ലെസിബോ ജെല്ലും കുത്തി വെച്ച ശേഷമാണ് പരിശോധന നടത്തിയത്. ഇവരില്‍ ആഡംബര വസ്തുക്കളോടുള്ള ഭ്രമം ആരിലാണ് വര്‍ധിക്കുന്നതെന്ന് വിലയിരുത്തിയ ശേഷമാണ് സംഘം നിഗമനത്തില്‍ വന്നത്.
Post Your Comments