ശരീര ആകര്‍ഷണത്തില്‍ മുന്‍പില്‍ നില്‍ക്കുന്ന സ്ത്രീകള്‍ക്ക് ലൈംഗീക ഹോര്‍മോണുകളുടെ അളവും കൂടുതലായിരിക്കുമെന്നാണ് പൊതുവെ ഉള്ള ധാരണ.എന്നാല്‍ ഇത്തരം സ്ത്രീകളില്‍ ലൈംഗിക ഹോര്‍മോണായ എസ്ട്രാഡയോള്‍, പ്രൊജസ്‌ട്രോറോണ്‍ എന്നിവ കൂടുതലായിരിക്കുമെന്ന വാദത്തിനു യാതൊരു ശാസ്ത്രീയ അടിത്തറയുമില്ലെന്ന് യൂണിവേഴ്‌സിറ്റി ഓഫ് ഗ്ലാസ്‌ഗോ നടത്തിയ പഠനം തെളിയിക്കുന്നത്. ഗവേഷകരായ ബെനഡിക്ട് സി. ജോണ്‍സ്, അമന്‍ഡാ സി. ഹാന്‍, ക്ലൈയര്‍ ഐ. ഫിഷര്‍, ഹോങ്കി വാങ്, മിഖല്‍ കന്ദ്രിക്, ജുപെന്‍ഗ് ലോ, ചെന്‍ജിങ് ഹാന്‍, ആന്റണി ജെ. ലീ, ഐറിസ് ജെ. ഹോല്‍സ്ലീറ്റ്‌നര്‍, ലിസ എം. ഡിബ്രുയിന്‍ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ പഠനം സൈക്കോന്യൂറോഎന്റോക്രിനോളജി എന്ന ജേര്‍ണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
സ്ത്രീകളുടെ ഹോര്‍മോണ്‍ അളവ് അളക്കാന്‍ 249 കോളേജ് വിദ്യാര്‍ത്ഥികളില്‍ നിന്നും ഉമിനീരിന്റെ സാമ്പിളുകളും ശേഖരിച്ചായിരുന്നു പഠനം നടത്തിയത്. പഠനത്തിലൂടെ ഹോര്‍മോണ്‍ അളവ് മാത്രമല്ല അരക്കെട്ടിന്റെ അനുപാതവും നിര്‍ണ്ണിക്കാന്‍ കഴിഞ്ഞുവെന്ന് ബെനഡിക്ട് ജോണ്‍സ് പറഞ്ഞു. സ്ത്രീകളുടെ ശാരീരിക ആകര്‍ഷണം ലൈംഗിക ഹോര്‍മോണായ എസ്റ്റാഡ്രോയോളിനും പ്രൊജസ്‌ട്രോണുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് തെളിയിക്കാന്‍ നടത്തിയ ഈ ഗവേഷണം പൂര്‍ണമായി പരാജയപ്പെടുകയാണ് ചെയ്തതെന്ന് ഗവേഷകനായ ബെനഡിക്ട് ജോണ്‍സ് പറഞ്ഞു.
എന്നാല്‍ ചെറിയ അരക്കെട്ടുള്ള സ്ത്രീകള്‍ക്ക് ഹോര്‍മോണായ എസ്റ്റാഡ്രോയോളിനും പ്രൊജസ്‌ട്രോണും കൂടുതലായിരിക്കും എന്നും ഇവര്‍ ലൈംഗികബന്ധത്തിലേര്‍പ്പെടുമ്പോള്‍ വളരെ പിന്നിലാകാമെന്നും ഈ പഠനത്തിലൂടെ കണ്ടെത്തിയെന്ന് ബെനഡിക്ട് ജോണ്‍സ് പറഞ്ഞു.
Post Your Comments