ബാങ്കോക്: ദിവസങ്ങള്‍ക്ക് മുമ്പ് തായ്ലാന്‍ഡിലെ ലാവോങ് ഗുഹയില്‍ കുടുങ്ങിയ 13 പേരെ രക്ഷിക്കാനുള്ള ശ്രമം തുടരുകയാണ്. രക്ഷാപ്രവര്‍ത്തനത്തിനിടെ ഒരാള്‍ മരിച്ചു. മുന്‍ നാവികസേന മുങ്ങല്വിദഗ്ഘന് സമണ്‍ കുനന്‍(38) ആണ് മരിച്ചത്. ഗുഹയില്‍ എര്‍ടാങ്ക് സ്ഥാപിക്കുന്നതിനിടെ ഓക്സിജന്‍ ലഭിക്കാതെ അബോധാവസ്ഥയിലാവുകയായിരുന്നു. പിന്നീട് മരണത്തിന് കീഴടങ്ങി.
ഗുഹയില്‍ അകപ്പെട്ട 12 ഫുട്ബോള്‍ താരങ്ങളായ കുട്ടികളും അവരുടെ കോച്ചും ആരോഗ്യത്തോടെ ഇരിക്കുന്നു എന്ന് വ്യക്തമാക്കുന്ന വീഡിയോ കഴിഞ്ഞ ദിവസം പുറത്തെത്തിയിരുന്നു. ചിരിച്ചുകൊണ്ട് ഓരോരുത്തരായി പരിചയപ്പെടുത്തുന്ന ദൃശ്യങ്ങളാണ് പുറത്തെത്തിയത്. 11 പേരെയാണ് വീഡിയോയില്‍ കാണിക്കുന്നത്.
ദിവസങ്ങള്‍ക്ക് മുമ്പ് ഗുഹയില്‍ അകപ്പെട്ട ഇവരെ തിങ്കളാഴ്ചയാണ് കണ്ടെത്തുന്നത്. ബ്രിട്ടനിലെ നീന്തല്‍ വിദഗ്ധരാണ് ഇവരെ കണ്ടെത്തിയത്. ക്ഷിണിച്ച് അവശ നിലയിലായിരുന്ന സംഘത്തിന് ഉടന്‍ തന്നെ രക്ഷാപ്രവര്‍ത്തകര്‍ ഭക്ഷണവും വെള്ളവും നല്കി.
Post Your Comments