കൊച്ചി: മഹാരാജാസ് കോളജിലെ എസ്എഫ്ഐ പ്രവര്‍ത്തകനായിരുന്ന അഭിമന്യുവിന്റെ കൊലപാതകത്തില്‍ പ്രതികള്‍ സംസ്ഥാനംവിട്ടെന്ന് സൂചന. കേസിലെ മുഖ്യപ്രതികള്‍ കേരളത്തില്‍ നിന്ന് സമീപ സംസ്ഥാനങ്ങളിലേക്ക് കടന്നെന്നാണ് പോലീസ് സംശയിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ തിരച്ചില്‍ ബംഗളൂരു, കുടക്, മൈസൂര്‍ എന്നിവിടങ്ങളിലേക്കും വ്യാപിപ്പിക്കുമെന്നാണ് വിവരം.
അഭിമന്യുവിന്റെ കൊലപാതകത്തില്‍ തിരിച്ചറിഞ്ഞ പ്രതിപ്പട്ടികയിലുള്ള 6 പേരും എറണാകുളം സ്വദേശികളാണെന്ന് കണ്ടെത്തിയിരുന്നു. കൊല നടത്തിയ ശേഷം എല്ലാവരും ഒളിവില്‍ പോയിരിക്കുകയാണ്. ഇവര്‍ എത്താന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ പോലീസ് കര്‍ശന പരിശോധന നടത്തുകയാണ്. കൂടാതെ വിമാനത്താവളങ്ങളില്‍ ഇവരുടെ ലുക്കൗട്ട് നോട്ടീസ് പതിപ്പിച്ചിട്ടുണ്ട്.
Post Your Comments