Latest NewsKerala

മത്സ്യത്തിന് പഴക്കം തോന്നാതിരിക്കാന്‍ കച്ചവടക്കാര്‍ ഉപയോഗിക്കുന്ന പുതിയ തന്ത്രം ഇങ്ങനെ

തിരൂര്‍: കേരളത്തിന് പുറത്തുനിന്നും എത്തുന്ന മത്സ്യങ്ങളില്‍ ഫോര്‍മാലിന്‍ കലര്‍ത്തുന്നുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് കര്‍ശന പരിശോധനകളാണ് സംസ്ഥാനത്തിലന്റെ പല ഭാഗങ്ങളിലും നടക്കുന്നത്. എന്നാല്‍ തിരൂര്‍ മാര്‍ക്കറ്റില്‍ വിഷ മത്സ്യ വില്‍പ്പന ഇപ്പോഴും നടക്കുന്നുണ്ടെന്നാണ് പുറത്ത്ത വരുന്ന റിപ്പോര്‍ട്ടുകള്‍. തിരൂര്‍ മാര്‍ക്കറ്റില്‍ നിന്നും വാങ്ങിയ അയല കഴിച്ച് രണ്ടു വീടുകളിലെ അഞ്ച് പൂച്ചകള്‍ ചത്തതോടെയാണ് ഈ സംശയം ഒന്നുകൂടി ബലപ്പെട്ടത്.

പഴകിയ മത്സ്യത്തിന്റെ തല ഭാഗത്ത് കശാപ്പുശാലയിലെ രക്തം തളിച്ച് പുതിയ മല്‍സ്യമാണെന്നു തെറ്റിദ്ധരിപ്പിച്ചുമാണ് ഇപ്പോള്‍ മാര്‍ക്കറ്റില്‍ വില്‍പ്പന നടക്കുന്നത്. മാര്‍ക്കറ്റിനു ചുറ്റിലുമുള്ള അര കിലോമീറ്റര്‍ റോഡില്‍ പുലര്‍ച്ചെ മൂന്നു മുതല്‍ രാവിലെ ആറുവരെ ടണ്‍കണക്കിന് മത്സ്യമാണെത്തുന്നത്. വില്‍പ്പന നികുതി ആരോഗ്യ വകുപ്പുകള്‍ അവിടെയൊന്നും അന്വേഷണം നടത്തുന്നുമില്ല. കഴിഞ്ഞ ദിവസം മത്സ്യം വൃത്തിയാക്കുന്നതിനിടയില്‍ വീട്ടമ്മയുടെ സ്വര്‍ണാഭരണം വെളുത്തെന്ന് പരാതിയുയര്‍ന്നിരുന്നു.

Also Read : ഫോര്‍മാലിന്‍ പ്രശ്‌നം: പച്ചമത്സ്യം ജനമധ്യത്തില്‍ കഴിച്ച് തൊഴിലാളികളുടെ പ്രതിഷേധം

തിരൂര്‍ കോട്ട് സ്വദേശി എരഞ്ഞിക്കാട്ട് അലവിക്കുട്ടിയുടെ വീട്ടിലെ രണ്ട് നാടന്‍ വളര്‍ത്തു പൂച്ചകളും ചത്തു. തിരൂര്‍ മാര്‍ക്കറ്റില്‍ നിന്നും മത്സ്യം വാങ്ങി സൈക്കിളില്‍ കൊണ്ടു നടന്ന് വില്‍പ്പന നടത്തുന്ന ആളില്‍ നിന്നാണ് അര കിലോ അയല അലവിക്കുട്ടി പൂച്ചകള്‍ക്കായി വാങ്ങിയത്. മത്സ്യം കഴിച്ച ശേഷം അസ്വസ്ഥത പ്രകടിപ്പിച്ച പൂച്ചകള്‍ രണ്ടു ദിവസത്തിനകം തളരുകയും മരണപ്പെടുന്നതിനു മുമ്പ് ധാരാളം വെള്ളം കുടിച്ചുവെന്നും അലവിക്കുട്ടി പറഞ്ഞു. രണ്ട് പൂച്ചകളെ വെറ്റിനറി ഡോക്ടര്‍ ചികിത്സിച്ചു കൊണ്ടിരിക്കുന്നു. താനാളൂര്‍ ചുങ്കത്തെ പൊക്ലാശ്ശേരി ഹുെസെന്റെ മൂന്ന് ഊട്ടി പൂച്ചകളാണ് ചത്തത്. രണ്ട് പേര്‍ഷ്യന്‍ പൂച്ചകള്‍ വെറ്റിനറി ഡോക്ടറുടെ പരിചരണത്തിലാണ്.

ഫോര്‍മാലിന്‍ പോലുള്ള മാരക വിഷം ചേര്‍ത്താണ് മത്സ്യ മൊത്തമാര്‍ക്കറ്റില്‍ മത്സ്യം വില്‍ക്കുന്നതെന്ന ആക്ഷേപം ഉയര്‍ന്നിട്ടും ആരോഗ്യവകുപ്പ് നടത്തിയ റെയ്ഡ് ആളുകളെ കാണിക്കാന്‍ വേണ്ടി മാത്രം ഉള്ളതായിരുന്നു. ഉദ്യോഗസ്ഥര്‍ എത്തുന്നതിനു മുമ്പു തന്നെ റെയ്ഡു വിവരം വ്യാപാരികള്‍ അറിഞ്ഞു. പഴകിയ മത്സ്യം മാറ്റി കേടുവരാത്ത മത്സ്യം പ്രദര്‍ശിപ്പിക്കാനുള്ള സമയം വ്യാപാരികള്‍ക്കു കിട്ടുകയും ചെയ്തു. കേടുവരാത്ത മത്സ്യമാണ് ഉദ്യോഗസ്ഥര്‍ പരിശോധനക്ക് കൊണ്ടു പോയത്. എന്നാല്‍ ഇത്തരം ആരോപണങ്ങളെല്ലാം ഉയര്‍ന്നിട്ടും ആരോഗ്യവകുപ്പ് ഇതിനെതിരെ കണ്ണടയ്ക്കുകയാണ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button