ഇടുക്കി: ഇടുക്കി വണ്ടിപ്പെരിയാറില്‍ ഒന്നാം ക്ലാസ് വിദ്യാര്‍തത്ഥിയെ അധ്യാപിക ക്രൂരമായി മര്‍ദിച്ച വാര്‍ത്ത ഞെട്ടലോടെയാണ് കേരളം ഉള്‍ക്കൊണ്ടത്. വണ്ടിപ്പെരിയാര്‍ എല്‍പി സ്‌കൂളിലെ അധ്യാപിക ഷീല അരുള്‍ റാണിയായിരുന്നു ക്രൂരതയ്ക്ക് പിന്നില്‍. സംഭവം വിവാദമായതോടെ ഇവരെ ഡിഡിഇ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു. അധ്യാപികയ്‌ക്കെതിരെ പോലീസ് കേസും റജിസ്റ്റര്‍ ചെയ്തു.
read also: ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിയെ ക്രൂരമായി മര്‍ദ്ദിച്ച അധ്യാപികയെ സസ്‌പെന്‍ഡ് ചെയ്തു
ഗൃഹപാഠം ചെയ്തില്ലെന്നും കൈയ്യക്ഷരം മോശമാണെന്നും കാട്ടിയാണ് കുട്ടിയെ അധ്യാപിക മര്‍ദിച്ചത്. കുട്ടിയുടെ ദേഹത്ത് ചൂരലുകൊണ്ട് മര്‍ദനമേറ്റ ഒരുപാട് പാടുകള്‍ കണ്ടതോടെയാണ് മാതാപിതാക്കള്‍ കാര്യം തിരക്കിയത്. ആഹാരം പോലും കഴിക്കാന്‍ വയ്യാതായതോടെ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
സംഭവം വിവാദമായതോടെ മാപ്പ് പറഞ്ഞ് തടിയൂരാന്‍ അധ്യാപിക ശ്രമിച്ചതായും വിവരമുണ്ട്. 12 പാടുകളാണ് കുട്ടിയുടെ ശരീരത്തില്‍ ഉണ്ടായിരുന്നത്. മാതാപിതാക്കള്‍ ചൈല്‍ഡ് ലൈനും പോലീസിനും പരാതി നല്‍കുകയായിരുന്നു.
Post Your Comments