Kerala

അഭിമന്യുവിന്റെ കുടുംബത്തിന് പണം നൽകാൻ സര്‍വീസ് നടത്തിയ ബസ് ജീവനക്കാര്‍ക്ക് സോഷ്യല്‍മീഡിയയുടെ കൈയ്യടി

കൊല്ലം : എറണാകുളം മഹാരാജാസ് കോളേജിൽ കൊല്ലപ്പെട്ട അഭിമന്യുവിന്റെ കുടുംബത്തിനെ സഹായിക്കാൻ സര്‍വീസ് നടത്തിയ ബസ് ജീവനക്കാര്‍ക്ക് സോഷ്യല്‍മീഡിയയുടെ കൈയ്യടി. അഭിമന്യുവിന്റെ ചിത്രത്തിനൊപ്പം ‘വര്‍ഗീയത തുലയട്ടെ’ എന്നെഴുതിയ ബാനറുമായാണ് വര്‍ക്കല പരവൂര്‍ റൂട്ടിലോടുന്ന മന്‍ഹ ഫാത്തിമയെന്ന ബസ് സര്‍വീസ് നടത്തിയത്. ഇന്നത്തെ മുഴുവന്‍ കളക്ഷനും അഭിമന്യുവിന്റെ കുടുംബത്തിന് നല്‍കുമെന്ന് ബസുടമയും ജീവനക്കാരും അറിയിച്ചു.

Read Also: അഭിമന്യുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണം അയല്‍സംസ്ഥാനങ്ങളിലേക്ക്

ബസില്‍ കയറുന്ന യാത്രക്കാരില്‍നിന്ന് ടിക്കറ്റ് ചാര്‍ജ് ഈടാക്കില്ലെന്നും പകരം അവര്‍ക്ക് ഇഷ്ടമുള്ള തുക സംഭാവനയായി നല്‍കമെന്നും ജീവനക്കാർ വ്യക്തമാക്കിയിരുന്നു. സഹപാഠികളെപ്പോലും ശത്രുക്കളായി കാണണമെന്ന് പഠിപ്പിക്കുന്ന വര്‍ഗീയ സംഘടനകളുള്ള നാട്ടില്‍ ഇത്തരം പ്രവര്‍ത്തനങ്ങളെ മാതൃകയാക്കണമെന്നാണ് നാട്ടുകാരുടെ അഭിപ്രായം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button