Kerala

അഭിമന്യുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണം അയല്‍സംസ്ഥാനങ്ങളിലേക്ക്

എറണാകുളം: അഭിമന്യുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണം അയല്‍സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കുന്നു. പ്രതികള്‍ കേരളം വിട്ടെന്ന സംശയത്തെ തുടര്‍ന്നാണിത്. ബംഗളൂരു, മൈസൂര്‍, കുടക് മേഖലകളില്‍ പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. മുഖ്യപ്രതി മുഹമ്മദിന്‍റെ കുടുംബം ഉള്‍പ്പെടെ ഒളിവില്‍ പോയതായാണ് പൊലീസ് വ്യക്തമാക്കുന്നത്. 15 പേരാണ് അഭിമന്യൂവിനെ കൊലപ്പെടുത്തിയ സംഘത്തിലുണ്ടായിരുന്നത്, ഇവരെയെല്ലാം പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.

Read Also: അഭിമന്യു വധം: അന്വേഷണ ഉദ്യോഗസ്​ഥനെ മാറ്റി: കാരണം ഇങ്ങനെ

സിഐമാരുടെ നേതൃത്വത്തില്‍ വിവിധ സ്ക്വാഡുകള്‍ രൂപീകരിച്ചാണ് പ്രതികള്‍ക്കായി തെരച്ചില്‍ നടത്തുന്നത്. അതേസമയം സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ നിന്നായി 300ലധികം എസ്ഡിപിഐ പ്രവര്‍ത്തകരെ സംശയാസ്പദമായി കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button