കണ്ണൂര്‍: കണ്ണൂരില്‍ ബിജെപി പ്രവര്‍ത്തകന് സിപിഎം പ്രവര്‍ത്തകരുടെ ക്രൂര മര്‍ദനം. അഴീക്കോട് നീര്‍ക്കടവ് സ്വദേശി വിവേക് ടിപിക്കാണ് മര്‍ദനമേറ്റത്. താളിക്കാവിലാണ് സംഭവം ഉണ്ടായത്. താളിക്കാവ് നീര്‍ക്കടവില്‍ സുഹൃത്തിനോട് സംസാരിച്ചുകൊണ്ടിരിക്കേ സംഘടിച്ചെത്തിയ സിപിഎം പ്രവര്‍ത്തകര്‍ വിവേകിനെ ഇരുമ്പ് വടികൊണ്ട് ക്രൂരമായി മര്‍ദിക്കുകയായിരുന്നു. ആക്രമണത്തില്‍ സാരമായി പരുക്ക് പറ്റിയ വിവേകിനെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
READ ALSO: ബിജെപി പ്രവര്‍ത്തകന്റെ കൊലപാതകം, 11 സിപിഎം പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം
Post Your Comments