മനാമ: ബഹ്റൈനില്‍ പ്രവാസി മലയാളി കോഴിക്കോട് താമരശേരി പരപ്പന്‍പ്പൊയില്‍ ജിനാന്‍ തൊടുക ജെ.ടി. അബ്ദുല്ലക്കുട്ടിയുടെ മകന്‍ അബ്ദുല്‍ നഹാസ് (29) കൊല്ലപ്പെട്ട സംഭവത്തിൽ അറബ് പൗരന്‍ അറസ്റ്റിലായതായി ബഹ്റൈന്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
കേസില്‍ 42 കാരനായ അറബ് പൗരനാണു അറസ്റ്റിലായത്. യുവാവിനെ കെട്ടിയിട്ടശേഷം ചുറ്റിക കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നും കേസ് തുടര്‍നടപടികള്‍ക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറുമെന്നുമാണ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ആന്‍റ് ഫോറന്‍സിക് സയന്‍സ് ഡയറക്ടര്‍ ജനറലിന്റെ വെളിപ്പെടുത്തല്‍. എന്നാല്‍ ഇതേക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയിച്ചിട്ടില്ല. അതോടൊപ്പം തന്നെ മൃതദേഹം നാട്ടില്‍ എത്തിക്കാനുള്ള നടപടിക്രമങ്ങള്‍ ഉൗര്‍ജിതമാക്കി
Post Your Comments