Kerala

പോലീസിന്റെയും സൈന്യത്തിന്റെയും സമയോചിത ഇടപെടല്‍; വ്യാജപ്രചരണം മൂലമുണ്ടായ ആള്‍ക്കൂട്ട ആക്രമണത്തില്‍ നിന്ന് സന്യാസിമാര്‍ക്ക് മോചനം

ഗുവാഹത്തി: വ്യാജപ്രചരണം മൂലമുണ്ടായ ആൾക്കൂട്ട ആക്രമണത്തിൽ നിന്ന് മൂന്നു സന്ന്യാസിമാര്‍ രക്ഷപെട്ടത് തലനാരിഴയ്ക്ക്. അസമിലെ ദിമാ ഹസാവോയിലാണ് കുട്ടികളെ തട്ടിക്കൊണ്ടുപോകാനെത്തിയവര്‍ എന്ന് ആരോപിച്ചാണ് നൂറിലധികം വരുന്ന നാട്ടുകാർ സന്യാസിമാരെ തടഞ്ഞുവെച്ച് ആക്രമിച്ചത്. സന്യാസിമാരുടെ കൈവശമുണ്ടായിരുന്ന വസ്തുവകകള്‍ വിശദമായി പരിശോധിക്കുകയും ഇവയുടെ ദൃശ്യങ്ങള്‍ വീഡിയോയില്‍ പകര്‍ത്തുകയും സാമൂഹികമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. തുടർന്ന് റെയില്‍വേസ്‌റ്റേഷന് സമീപം ക്യാമ്പ് ചെയ്തിരുന്ന സൈനികര്‍ ബഹളം കേട്ട് ഇവിടേക്കെത്തുകയും സന്യാസിമാരെ രക്ഷിക്കുകയുമായിരുന്നു.

Read Also: ഗുഹയിലകപ്പെട്ട കുട്ടികളെ രക്ഷിയ്ക്കാനുള്ള ശ്രമത്തിനിടെ രക്ഷാപ്രവര്‍ത്തകന് ദാരുണ മരണം

സംഭവത്തെ തുടര്‍ന്ന് ജില്ലാ ഭരണകൂടം അടിയന്തിരയോഗം വിളിച്ചു ചേര്‍ത്തു. കുട്ടികളെ തട്ടിക്കൊണ്ടുപോകാനെത്തിയവരെന്നാരോപിച്ച് രണ്ടാഴ്ച്ചയ്ക്കുള്ളില്‍ നിരവധി പേരാണ് അസമില്‍ ആള്‍ക്കൂട്ടത്തിന്റെ ആക്രമണങ്ങള്‍ക്ക് ഇരകളായത്. വ്യാജ പ്രചരണങ്ങളുടെ പേരില്‍ ആള്‍ക്കൂട്ടം ആക്രമാസക്തമാകുന്നത് തടയണമെന്ന് ദിമഹസാവോയിലെ ജനങ്ങളോട് അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button